കോട്ടയം: കുറവിലങ്ങാട് വെമ്പള്ളി കുര്യത്ത് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കടയിലേയ്ക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ കടയിൽ ചായ കുടിച്ചുകൊണ്ടിരുന്നയാൾക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. കുര്യനാട് കുര്യം ഭാഗത്ത് വച്ച നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കട പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് കടയിൽ ചായ കുടിയ്ക്കുകയായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ 108 ആംബുലൻസിലാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കുറവിലങ്ങാട് പൊലീസ് കേസെടുത്തു.
Advertisements