കുറവിലങ്ങാട് : താലൂക്ക് ആശുപത്രിക്ക് പുതിയ ആബുലന്‍സ് വാങ്ങാൻ എം.പി. ഫണ്ടിൽ നിന്നും ജോസ് കെ മാണി എം.പി 13.50 ലക്ഷം രൂപ അനുവദിച്ചു.
താലൂക്ക് ആശുപത്രിയിലെ അംബുലൻസിൻ്റെ ഉപയോഗ കാലാവധി തീർന്നതിനാൽ പുതിയ അംബുലൻസ് വാങ്ങണമെന്നാവശ്യം ശക്തമായിരുന്നു. മിക്കവാറും രോഗികൾ സ്വകാര്യ വ്യക്തികളുടെയും സമീപത്തെ സ്വകാര്യ അശുപത്രികളിലെയും അംബുലൻസിനെയാണ് ആശ്രയിച്ചിരുന്നത്. ഉപയോഗ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ പുതിയ ആബുലന്‍സ് വേണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി കുര്യൻ എംപിക്ക് നിവേദനം നൽകിയ തുടർന്ന് എം.പി. ഫണ്ടില്‍ നിന്നും 13.50 ലക്ഷം രൂപ ജോസ് കെ. മാണി എം.പി അനുവദിച്ചു. ആബുലന്‍സ് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആരോഗ്യവകുപ്പില്‍ നിന്നും പുതിയ ആബുലന്‍സ് വാങ്ങുന്നതിന് പര്ച്ചസ് ഓര്‍ഡര്‍ നല്‍കിയതായി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സി. കുര്യന് അറിയിച്ചു.
കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് അംബുലൻസ് വാങ്ങാൻ 13.50 ലക്ഷം അനുവദിച്ചു : തുക അനുവദിച്ചത് ജോസ് കെ . മാണി എംപിയുടെ ഫണ്ടിൽ നിന്നും

Advertisements