മുണ്ടക്കയം: മുണ്ടക്കയം കല്ലേപ്പാലത്തു നിന്നും കാണാതായ 46 കാരന്റെ മൃതദേഹം കണ്ടെത്തി. കളപ്പുരക്കൽ തിലകൻ (46) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ കല്ലേപ്പാലം ഭാഗത്ത് വച്ച് ആണ് തിലകൻ ഒഴുക്കിൽപെട്ടത്. തുടർന്നുള്ള രണ്ട് ദിവസവും ഫയർഫോഴ്സ് സ്കൂബാ ടീമിന്റെയും സന്നദ്ധ സംഘടനയായ ടീം എമർജൻസിയുടെയും പോലീസിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് രാവിലെ 11 മണിയോടെ ടീം എമർജൻസി ക്യാപ്റ്റൻ അഷറഫ് കുട്ടിയുടെ നേതൃത്വത്തിലുള്ള 8 പേരടങ്ങുന്ന സംഘം ചേനപ്പാടി ഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തിയത്.
Advertisements