കോട്ടയം : ലഹരിക്കെതിരെ പോരാടാം നാടിനൊപ്പം അണിചേരാം എന്ന സന്ദേശവുമായി കേരള എൻ ജി ഒ യൂണിയൻ ലഹരി വിരുദ്ധ സന്ദേശ റാലി ഏപ്രിൽ നാല് വെള്ളിയാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ റാലി ഫ്ളാഗ് ഓഫ് ചെയ്യും. കളക്ടറേറ്റ് പരിസരത്ത് നിന്ന് ഗാന്ധി സ്ക്വയറിലേയ്ക്കാണ് റാലി നടക്കുന്നത്. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും ദീപം തെളിയിക്കലും നടക്കും.
Advertisements