കോട്ടയം: ഭാരതത്തെ മയക്കുമരുന്ന് മുക്തമാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ലഹരിയിൽ മുങ്ങിത്താഴുന്ന കേരളത്തിന് നൽകുന്ന പ്രതീക്ഷയും സുരക്ഷാ കരുതലും ആണെന്ന് ബിജെപി നേതാവ് എൻ. ഹരി. ഞെട്ടിക്കുന്ന സമീപകാല സംഭവങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ കേരളത്തിൽ നടന്നത്. ഇതിന് ഒരു കടിഞ്ഞാൻ ഇടാൻ കേദ്രത്തിനു മാത്രമേ കഴിയു എന്ന ബോദ്ധ്യമുള്ളതു കൊണ്ടാണ് കത്തെഴുതിയത്
നാടിനെ രക്ഷിക്കാൻ ശക്തമായ നടപടികളും ആത്മാർത്ഥതയുള്ള അന്വേഷണവും അനിവാര്യമാണ്. കേരളത്തിൻറെ അവസ്ഥ പൂർണ്ണമായും ഉൾക്കൊണ്ട് മയക്കു മരുന്ന് ഭീകരതയെ തുടച്ചുനീക്കുമെന്ന് അമിത്ഷാ ജി പ്രസ്താവിച്ചത് അങ്ങേയറ്റം പ്രതീക്ഷ പകരുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏത് ഇരുണ്ട വഴികളിലൂടെയും പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മയക്കുമരുന്ന് കടത്ത് ഒരു കാരണവശാലും അനുവദിക്കില്ല.ഇത്തരം കുറ്റവാളികൾക്കെതിരെ നിർദയവും നിർഭയവുമായ നടപടികൾ ആയിരിക്കും നരേന്ദ്രമോദി സർക്കാർ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി കഴിഞ്ഞു.
മയക്കുമരുന്ന് ഉപയോഗത്തിന്റെയും വ്യാപാരത്തിന്റെയും ഹൃദയഭേദകമായ ദുരനുഭവങ്ങളാണ് കേരളം അനുദിനം കാണുന്നത്.അതിൽ നിന്നൊരു മോചനത്തിന് വിട്ടുവീഴ്ചയില്ലാത്ത അന്വേഷണ നടപടികളാണ് വേണ്ടത്.ഇതിനായി നരേന്ദ്രമോദിജി സർക്കാർ ശക്തമായി നിലകൊള്ളും എന്ന അമിത് ഷാ ജിയുടെ വാക്കുകൾ പുതിയ ഒരു തുടക്കമാകും