കോട്ടയം : പരശുറാം എക്സ്പ്രസിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും യാത്രക്കാരെയും തടയാൻ എത്തിയ പൊലീസുകാരെയും ആക്രമിക്കുകയും ചെയ്ത രണ്ട് യുവാക്കൾ പോലീസ് പിടിയിയി. കന്യാകുമാരി വളവൻ കോട് വല്ലബിലാൽ തത്തേ പുരം കോളനിയിൽ സ്റ്റെഫിൻ ജോസ് (21) , തിരുവനന്തപുരം നെയ്യാറ്റിൻകര പുതിയ തുറ നെടിയവിളാക പുരയിടത്തിൽ ജോഷ്വാ വർഗീസ് (20) എന്നിവരെയാണ് റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ് ഐ റെജി പി ജോസഫ് അറസ്റ്റ് ചെയ്തത്.
എറണാകുളത്തു നിന്ന് കോട്ടയത്തേക്ക് വന്ന പരശുറാം എക്സ്പ്രസ്സിനുള്ളിലാണ് പ്രതികൾ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം.കൊച്ചിയിൽ ജോലിക്ക് ശേഷം നാട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ഇരുവരും. ട്രെയിനിനുള്ളിൽ മദ്യപിച്ച് കയറുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഇരുവരും പെരുമാറുകയും ചെയ്തതായി യാത്രക്കാർ റെയിൽവേ പൊലീസിൽ വിവരം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ട്രെയിനിൽ നിന്ന് യാത്രക്കാരിയായ യുവതിയാണ് തിരുവനന്തപുരം കൺട്രോൾ റൂമിൽ വിവരം വിളിച്ചു പറഞ്ഞത്. ഉടൻതന്നെ കോട്ടയത്തെ ഉദ്യോഗസ്ഥരായ അനിൽകുമാറും അനീഷും ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിൽ കയറി. മദ്യലഹരിയിൽ ആയിരുന്ന യുവാക്കൾ പ്ലാറ്റ്ഫോമിൽ ഇറങ്ങി. തുടർന്ന് , മോശമായുള്ള പെരുമാറ്റത്തെ ചോദ്യം ചെയ്ത യാത്രക്കാരനെ സ്റ്റെഫിൻ ജോസ് മർദ്ദിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനായ അനിൽകുമാറിൻ്റെ മുഖത്ത് ഇടിക്കുകയും നാവിക്ക് ചവിട്ടുകയും ചെയ്തു. ഉടൻതന്നെ വിവരമറിഞ്ഞ് കോട്ടയം റെയിൽവേ എസ്എച്ച്ഓ റെജി പി ജോസഫ് പ്ലാറ്റ്ഫോമിൽ വിവരം അറിയിച്ചു. ഉടൻ തന്നെ മറ്റ് ഉദ്യോഗസ്ഥർ പ്രതികളെ പ്ലാറ്റ്ഫോമിൽ നിന്നും സാഹസികമായി ഇറക്കുകയും മെഡിക്കൽ പരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തി. മുഖത്ത് കാര്യമായി പരിക്കേറ്റ് അനിൽകുമാറിനെ സ്കാനിങ്ങിന് വിധേയനാക്കി. അറസ്റ്റ് ചെയ്ത ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.