കോട്ടയം നാഗമ്പടത്ത് കാറടിച്ചു മരിച്ചത് കടലക്കച്ചവടക്കാരൻ: മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കോട്ടയം : നഗര മധ്യത്തിൽ നാഗമ്പടം ബസ് സ്റ്റാൻഡിന് മുന്നിൽ അമിത വേഗത്തിൽ എത്തിയ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചയാളെ തിരിച്ചറിഞ്ഞു. നാഗമ്പടം ബസ് സ്റ്റാൻഡിൽ മുന്നിലെ കടല കച്ചവടക്കാരൻ തമിഴ്നാട് ഉത്തമപാളയം കാമാത്ച്ചിപുരം 20 അംബേദ്ക്കർ കോളനി രാമൻ (53) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഒമ്പതരയോട് കൂടി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സയിൽ കഴിഞ്ഞിരുന്നതിനിടെയാണ് മരണം. 

Advertisements

നാഗമ്പടം ബസ് സ്റ്റാൻഡിനു മുന്നിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാൽ നട യാത്രക്കാരനെ അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാഗമ്പടം ബസ്റ്റാൻഡിൽ പെട്രോളിങ്ങിന് ഉണ്ടായിരുന്ന പോലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇദ്ദേഹത്തെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശനിയാഴ്ച രാത്രി ഒമ്പതരയോട് കൂടിയായിരുന്നു അപകടം. ബസ്റ്റാൻഡിൽ നിന്നും റോഡ് മുറിച്ചു കടന്ന് റിലയൻസിന്റെ ഭാഗത്തേക്ക് പോകുകയായിരുന്നു കാൽ നടയാത്രക്കാരൻ. ഈ സമയം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും എത്തിയ കാർ ഇദേഹത്തെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചാണ് ഇദേഹം വീണത്. അദ്ദേഹത്തെ ഇടിച്ച കാർ സംഭവസ്ഥലത്ത് അൽപ്പനേരം നടത്തിയ ശേഷം ഓടിച്ചു പോയി. 

Hot Topics

Related Articles