കോട്ടയത്തിന് അഭിമാനം പവർലിഫ്റ്റിങിൽ ദമ്പതികളായ സോളമനും ക്രിസ്റ്റിക്കും സ്വർണ്ണം

കോട്ടയം: ഹിമാചൽപ്രദേശിൽ നടന്ന ദേശീയ പവർലിഫ്റ്റിങ് മത്സരത്തിൽ കേരളത്തിനായി ഒന്നാം സ്ഥാനങ്ങൾ നേടി സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയിരിക്കുകയാണ്
ദമ്പതികളായ സോളമൻ തോമസും ക്രിസ്റ്റി സോളമനും, കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന “സോളമൻസ് ജിം ഫിറ്റ്നസ് സെൻ്റർ ആൻഡ് സ്പോർട്സ് ക്ളബി”ന്റെ ഉടമസ്ഥരും അവിടെ ഫിറ്റ്നസ് പരിശീലകരുമായ സോളമൻ 53 വയസ്സ് 105 കിലോ വിഭാഗത്തിലും, ഭാര്യ ക്രിസ്റ്റി 47 വയസ്സ് 63 കിലോ വിഭാഗത്തിലും മത്സരിച്ച് ആണ് ദേശീയതലത്തിൽ സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയത്. ഹിമാചൽപ്രദേശിൽ പാലംപൂരിൽ “സൂപ്പർ മാസ്റ്റേഴ്സ് ഗെയിംസ് ആൻഡ് സ്പോർട്സ് ഫെഡറേഷൻ ഇന്ത്യ”യുടെ ആഭിമുഖ്യത്തിൽ മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ ഹിമാചൽപ്രദേശിന്റെ നേതൃത്വത്തിൽ ആണ് മത്സരം നടത്തിയത്.
ശരീരസൗന്ദര്യ മത്സരത്തിൽ ജില്ലാതലത്തിലും ഗുസ്തിയിൽ സംസ്ഥാനതലത്തിലും ജേതാവ് ആയിട്ടുള്ള സോളമൻ തോമസ് പഞ്ചഗുസ്തിയിലും പവർലിഫ്റ്റിങിലും ദേശീയ ജേതാവുമാണ്. കളത്തിപ്പടി കണ്ണംപള്ളിയിൽ പരേതനായ കെ.സി. തോമസിന്റെയും
ശോശാമ്മയുടെയും മകനാണ്.
പവർലിഫ്റ്റിങ് മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ ജേതാവ് ആയിട്ടുള്ള ക്രിസ്റ്റി സോളമൻ അമയന്നൂർ പാറയിൽ പി.ടി. ഏബ്രഹാമിന്റെയും അന്നമ്മയുടെയും മകൾ ആണ്. മക്കൾ : സൂസൻ (അലിയാൻസ്, തിരുവനന്തപുരം). ഗബ്രിയേൽ : (എൻജിനീയറിങ് വിദ്യാർത്ഥി, അയർലൻഡ്).
കായിക രംഗത്തെ മികവിന്  മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ “മെറിറ്റ് ഈവനിംഗ് 2024″ൽ സോളമൻ തോമസിനും ക്രിസ്റ്റി സോളമനും മൊമെന്റോകൾ സമ്മാനിച്ചിരുന്നു. ഇരുവരും സാമൂഹിക പ്രതിബദ്ധത ഉള്ള വ്യക്തികളുമാണ്. സോളമൻസ് ജിമ്മിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സെമിനാറുകൾ, യാത്രകൾ, ബോധവൽക്കരണ ക്ളാസുകൾ എന്നിവ നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിമ്മിൽ നിന്നും ഇവർ പരിശീലനം നൽകിയ നിരവധി കായിക താരങ്ങൾക്ക് പഞ്ചഗുസ്തിയിലും പവർലിഫ്റ്റിങിലും സംസ്ഥാനതലത്തിലും ദേയീയതലത്തിലും  മത്സരങ്ങളിൽ വിജയം നേടാൻ സാധിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles