കോട്ടയം : റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഷെഡിനു മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണു. ഷെഡിൻ്റെ ഒരു ഭാഗം തകർന്ന് മൂന്ന് കാറുകൾക്ക് കേടുപറ്റി. ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. സമീപം നിന്നിരുന്നവർ ഓടി മാറിയതിനാൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കി . ഉച്ചയോടെ പെയ്ത കനത്ത മഴയേയും, കാറ്റിനെയും തുടർന്നാണ് പാർക്കിംഗ് ഷെഡ് ഭാഗികമായി തകർന്നു വീണത്.
Advertisements