കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഏഴാം ദിനം ഭക്ഷ്യസുരക്ഷ ദിനമായി ആചരിച്ചു. ഭക്ഷ്യസുരക്ഷാ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു എന്‍. കുറുപ്പ്, കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ ലതിക സുഭാഷ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ന്യൂജെന്റ് ജോസഫ്, നബാര്‍ഡ് കോട്ടയം ഡിസ്ട്രിക്റ്റ് ഡെവലപ്പ്മെന്റ് മാനേജര്‍ റെജി വര്‍ഗ്ഗീസ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി. റോയി, സെന്റ് വിന്‍സെന്റ് ഡി. പോള്‍ സൊസൈറ്റി കോട്ടയം അതിരൂപത പ്രസിഡന്റ് ടോമി നന്ദികുന്നേല്‍, കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയസംഘ കേന്ദ്രതല പ്രസിഡന്റ് ലിസ്സി ലൂക്കോസ്, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് മലങ്കര മേഖല കലാപരിപാടികളും ‘റിംഗ് മാസ്റ്റേഴ്സ്’ മത്സരവും ലയനതാളം സിനിമാറ്റിക് ഡാന്‍സ് മത്സരവും നടത്തപ്പെട്ടു. വൈകുന്നേരം കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും ചലച്ചിത്ര ടിവി താരങ്ങള്‍ അണിനിരന്ന മെഗാ ഷോയും നടത്തപ്പെട്ടു.
കാര്‍ഷികമേളയുടെ സമാപന ദിനമായ നാളെ ഫെബ്രുവരി 9 ഞായറാഴ്ച കര്‍ഷക സംഗമ ദിനമായിട്ടാണ് ആചരിക്കുന്നത്. 12.30 ന് നടത്തപ്പെടുന്ന കാര്‍ഷിക പ്രശ്നോത്തരിക്ക് സിറിയക് ചാഴികാടന് നേതൃത്വം നല്‍കും. 1 മണിയ്ക്ക് വനിതകള്‍ക്കും പുരുഷന്മാര്ക്കുമായുള്ള കോക്കനട്ട് ഒളിമ്പിക്സ് മത്സരവും 1.30 ന് ഇടയ്ക്കാട്ട് മേഖല കലാപരിപാടികളും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന കാര്‍ഷിക മേള സമാപന സമ്മേളനത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും.
സമ്മേളന ഉദ്ഘാടനം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന് നിര്‍വ്വഹിക്കും. ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് മുഖ്യപ്രഭാഷണവും കെ.എസ്.എസ്.എസ് വനിത-ഭിന്നശേഷി സൗഹൃദ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. അഡ്വ. ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി, ആന്റോ ആന്റണി എം.പി, അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി., തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ., അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് കാരുണ്യശ്രേഷ്ഠ, സാമൂഹ്യശ്രേഷ്ഠ പുരസ്ക്കാരങ്ങള്‍ സമ്മാനിക്കും. കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍., കോട്ടയം എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ സി. ശ്യാം, കോട്ടയം അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട്, ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു പറമ്പടത്ത്മലയില്‍, ദീപനാളം ചീഫ് എഡിറ്റര്‍ റവ. ഫാ. കുര്യന് തടത്തില്‍, ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന് പ്രസിഡന്റ് ഷൈനി സിറിയക്, കെ.എസ്.എസ്.എസ് ബോര്‍ഡ് മെമ്പര്‍ ജോര്‍ജ്ജ് കുര്യന്, കെ.എസ്.എസ്.എസ് പുരുഷ സ്വാശ്രയസംഘ കേന്ദ്രതല ഭാരവാഹി എം.ജെ ലൂക്കോസ്, ചൈതന്യ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റവ. സിസ്റ്റര്‍ ഷീബ എസ്.വി.എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. വൈകുന്നേരം 4.30 ന് ‘കിടിലോല്‍ക്കിടിലം’ ഫ്യൂഷന്‍ ഡാന്‍സ് മത്സരവും, 5.30 ന് കുന്നത്ത് കളരി സംഘം കല്ലറ അവതരിപ്പിക്കുന്ന ‘കടത്തനാടന്‍’ കളരിപ്പയറ്റ് പ്രദര്‍ശനവും 6.30 ന് ശാസ്താംകോട്ട പാട്ടുപുര അവതരിപ്പിക്കുന്ന പുരാവൃത്തം നാടന്‍ പാട്ട് സന്ധ്യയും 9.30 ന് ചൈതന്യ ജീവകാരുണ്യനിധി സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പും നടത്തപ്പെടും.