തലയാഴത്ത് പാടശേഖരത്തിൽ വെള്ളം കയറി : കപ്പ കൃഷി നശിച്ചു

തലയാഴം: പെയ്ത്തു വെള്ളത്തിനൊപ്പം സമീപ പാടശേഖരത്തിലെ വെള്ളം കരകവിഞ്ഞു കയറിയതിനെ തുടർന്ന് കപ്പകൃഷിക്ക് നാശം. തോട്ടകംമുണ്ടാർ അഞ്ച് പാടശേഖരത്തിനുള്ളിലെ ആറിടങ്ങളിലായി മൂന്നേക്കറോളം സ്ഥലത്ത് കപ്പകൃഷി നടത്തിയ മുരുകന്തറ ശശിയ്ക്കാണ് കനത്ത നാശമുണ്ടായത്. രണ്ടരലക്ഷത്തോളം രൂപ ചെലവഴിച്ചു നടത്തിയ കൃഷി മികച്ച വിളവായിരുന്നതിനാൽ അഞ്ചു ലക്ഷത്തിലധികം രൂപ ലഭിക്കുമെന്ന സ്ഥിതിയിലാണ് വെള്ളം കയറി കൃഷിനാശമുണ്ടായത്. വെള്ളം കയറിയതുമൂലം പെട്ടെന്ന് പറിച്ചെടുത്തതുമൂലം വിലയിടുമുണ്ടായി. ഏതാനും വർഷങ്ങളായി ഒന്നിടവിട്ട വർഷങ്ങളിൽ വെള്ളം കയറി കൃഷിനാശം സംഭവിച്ചു വരികയാണെന്നും കൃഷിനാശം മൂലമുണ്ടാകുന്ന ബാധ്യത തീർക്കാൻ മറ്റു മാർഗമില്ലാത്തതിനാൽ വീണ്ടും കൃഷിയിൽ പ്രതീക്ഷ അർപ്പിക്കുകയാണെന്നും ശശി പറഞ്ഞു.

Advertisements

Hot Topics

Related Articles