തിരുവാതുക്കൽ: തിരുവാതുക്കൽ വെസ്റ്റ് റസിഡൻസ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടേയും കായിക മത്സരങ്ങളും കലാ പരിപാടികളും അസ്സോസിയേഷൻ കുടുംബാംഗങ്ങൾക്ക് ഓണാവശ്യത്തിനുള്ള പച്ചക്കറി വിതരണവും നടന്നു. പ്രസിഡന്റ് ഷാജി ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കാരാപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി എൻ. സത്യനേശൻ ഉദ്ഘാടനം ചെയ്തു. അഡ്വ. വി ബി. ബിനു ഓണ പച്ചക്കറി വിതരണവും മുനിസിപ്പൽ കൌൺസിലർ ജിഷാ ജോഷി കലാ കായിക മത്സരങ്ങളും ഉദ്ഘാടനം ചെയ്തു. പി. കൃഷ്ണകുമാർ, അഡ്വ. ബിനോ ജോബ്, ഷംല ഷിബു, ദേവീദാസ്,അഭിജിത് രാജ്, ടി. കെ. സുരേഷ്, അനിതാ മോഹൻ, രാജീവ് എന്നിവർ പ്രസംഗിച്ചു.
Advertisements