കോട്ടയം: ഹിന്ദു ഐക്യവേദി കോട്ടയം ജില്ല പ്രതിനിധി സമ്മേളനം മാർച്ച് 23ന് കോട്ടയത്ത് നടക്കും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കോട്ടയം സ്വാമിയാർ മഠത്തിലാണ് സമ്മേളനം നടക്കുന്നത് പഞ്ചായത്ത് തല ഉപരി ഭാരവാഹികൾ 200 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും പ്രതിനിധി സമ്മേളനം ജില്ലയിലെ ഹൈന്ദവ സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് കർമ്മ പരിപാടികൾ ആവിഷ്കരിക്കും പ്രതിനിധി സമ്മേളനം ആർഎസ്എസ് പ്രാന്തീയ കാര്യകാരി സദസ്യൻ അഡ്വക്കേറ്റ് ശങ്കർ റാം ഉദ്ഘാടനം ചെയ്യും.വിവിധ കാലാംശങ്ങളിലായി സംസ്ഥാന ഉപാധ്യക്ഷൻ മാരായ പ്രൊഫസർ ടി ഹരിലാൽ ,സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി , സംസ്ഥാന സഹ സംഘടന സെക്രട്ടറി വി സുശികുമാർ,സംസ്ഥാന സമിതി അംഗം സി.എൻ ജിനു എന്നീ നേതാക്കൾ സംസാരിക്കും.
സമ്മേളനം ജില്ലാ താലൂക്ക് ഭാരവാഹികളെ തിരഞ്ഞെടുക്കും ഏപ്രിൽ 4 5 6 തീയതികളിലായി പാലക്കാട്ട് നടക്കുന്ന സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാ പ്രതിനിധി സമ്മേളനം നിശ്ചയിക്കും ‘ജില്ലാ പ്രസിഡൻറ് വിക്രമൻ നായർ , ജനറൽ സെക്രട്ടറി ശ്രീ കൃഷ്ണകുമാർ കുമ്മനം , വർക്കിംഗ് പ്രസിഡണ്ട് വി മുരളീധരൻ ,സംഘടനാ സെക്രട്ടറി സി ഡി മുരളീധരൻ,സഹ സംഘടന സെക്രട്ടറി ജയചന്ദ്രൻ ആർ എന്നിവർ ജില്ലാ സമ്മേളനത്തിന് നേതൃത്വം നൽകും.