വൈക്കം മഹാദേവക്ഷേത്രത്തിലെ ഉപദേശക സമിതിയിലെ നാല് അംഗങ്ങൾ രാജിവെച്ചു : രാജി വിവിധ ഉത്സവങ്ങളിൽ ക്രമക്കേട് നടന്നതായി ആരോപിച്ച്

വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതിയിലെ നാല് അംഗങ്ങൾ രാജിവച്ചു. ആർ. കെ.ബിനോജി, സി.വി. സിജു, ഉഷാനായർ , എസ്.ആനന്ദകുമാർ എന്നിവരാണ് അധികൃതർക്ക് രാജിക്കത്ത് നൽകിയത്.

Advertisements

ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ 2024നടന്ന വൈക്കത്തപ്പൻ ചിറപ്പ്, ശിവരാത്രി എന്നി ചടങ്ങകളിൽ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നതായി ആരോപിച്ചാണ് ഇവർ രാജിവച്ചത്.
13അംഗഉപദേശക സമിതിയിൽ നിലവിൽ 11 അംഗങ്ങളാണുള്ളത്. ഇതിൽ നാലു അംഗങ്ങളാണ് രാജി നല്കിയത്.
2023 ആഗസ്റ്റ് എട്ടിനാണ് ഉപദേശക സമിതി നിലവിൽ വന്നത്.
രാജിവച്ച അംഗങ്ങളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഉപദേശക സമിതി പ്രസിഡൻ്റ് പി.വി. നാരായണൻ നായർ പറഞ്ഞു.

Hot Topics

Related Articles