കടുത്തുരുത്തി: കടുത്തുരുത്തി ഗവൺമെന്റ് വെക്കേഷൻ ഹയർസെക്കൻഡറി സ്കൂളിലെ പഠനോത്സവം വാർഷിക സമ്മേളനവും പിടിഎ പ്രസിഡണ്ട് സുമേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തൻ കാല ഉദ്ഘാടനം നിർവഹിച്ചു. കവിയത്രിയും അധ്യാപികവുമായ നിഷാ നാരായണൻ കുറവിലങ്ങാട് ബിപിസി സതീഷ് ജോസഫ്, വാർഡ് മെമ്പർ ടോമി നിരപ്പിൽ, ഹെഡ്മിസ്ട്രസ് ഡോക്ടർ യു ഷംല, സീനിയർ അസിസ്റ്റന്റ് ഡോക്ടർ ആശാദേവ്, സി മായാദേവി, പിടിഎ വൈസ് പ്രസിഡന്റ് രജീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ മറ്റു വൻകിട സ്കൂളുകളോട് കിടപിടിക്കത്തക്ക രീതിയിൽ വിവിധ പദ്ധതികളിലൂടെ സാധാരണ ഒരു ഗവൺമെന്റ് സ്കൂളിനെ ഉയർത്തിക്കൊണ്ടു വരാൻ മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള കടുത്തുരുത്തി ഗവൺമെന്റ് വിഎച്ച്എസ്സ്സിലെ ഹെഡ്മിസ്ട്രസ് ഡോക്ടർ യു ഷംലയ്ക്ക് അന്താരാഷ്ട്ര വനിതാ ദിനത്തോഡനുബന്ധിച്ചു നടന്ന ചടങ്ങിൽ ജില്ലാ വനിത ശിശു വികസന വകുപ്പിന്റെ ആദരവ് ഏറ്റുവാങ്ങിയ ഹെഡ്മിസ്ട്രസ് ഡോക്ടർ യു ഷംലയെ സഹ അധ്യാപകർ ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു.