വിജയപുരം ശ്രീനാരായണ ഗുരുദേവ ശാസ്താ ക്ഷേത്രത്തിലെ പതിനൊന്നാമത് തിരുവുത്സവം ഫെബ്രുവരി 25 മുതൽ മാർച്ച് ഒന്ന് വരെ

ഞാറയ്ക്കൽ: വിജയപുരം 1306-ാം നമ്പർ എസ്.എൻ.ഡി.പി.ശാഖായോഗത്തിലെ ശ്രീനാരായണ ഗുരുദേവ ശാസ്താ ക്ഷേത്രത്തിലെ 11-മത് തിരുവുത്സവം ഫെബ്രുവരി 25 മുതൽ മാർച്ച് 1 വരെ നടക്കും.

Advertisements

ഫെബ്രുവരി 23 ന് പതാകദിനം. അംഗവീടുകളിലും കുടുംബയോഗ ആസ്ഥാനങ്ങളിലും ശാഖായോഗം ആസ്ഥാനത്ത് പ്രസിഡൻ്റ് ശ്രീകാന്ത് സോമനും പതാകയുയർത്തും.തുടർന്ന് ഉത്സവ ദീക്ഷാ ചടങ്ങ്. വൈകിട്ട് 4.30ന് തിരുവുത്സവ വിളംബര ഇരുചക്രവാഹന ഘോഷയാത്ര യൂത്ത്മൂവ്മെൻ്റ് യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടും. 25 ന് രാവിലെ 10.30 ന് കൊടി, കൊടിക്കയർ ഘോഷയാത്ര. വൈകിട്ട് 5.50 നും 6.30നും മദ്ധ്യേ തന്ത്രി കോത്തല കെ.വി.വിശ്വനാഥൻ തന്ത്രിയുടെയും മേൽശാന്തി പള്ളിപ്പുറം സുമേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്. 7 ന് തിരുവുത്സവ സമ്മേളനം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനവും ആദരിക്കലും നടത്തും.ശാഖായോഗം പ്രസിഡൻ്റ് ശ്രീകാന്ത് സോമൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യൂണിയൻ ജോയിൻ്റ് കൺവീനർ വി.ശശികുമാർ വിദ്യാഭ്യാസ അവാർഡ് വിതരണവും ബാലതാരം ശിവപ്രിയ സുമേഷ് കലാപരിപാടികളുടെ ഉദ്ഘാടനവും യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ മുഖ്യ പ്രസംഗവും നടത്തും. യോഗത്തിൽ വിജയപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി സന്തോഷ്, നിയുക്ത യൂണിയൻ കമ്മിറ്റി മെമ്പർ വി.എസ്.വിനോദ്, യൂത്ത്മൂവ്മെൻ്റ് യൂണിയൻ കൺവീനർ റ്റി.എൻ.നിശാന്ത്, വനിതാ സംഘം യൂണിറ്റ് പ്രസിഡൻ്റ് ബിജി സജീവ്, യൂത്ത്മൂവ്മെൻ്റ് യൂണിറ്റ് പ്രസിഡൻ്റ് അനന്തു പുഷ്കരൻ എന്നിവർ പ്രസംഗിക്കും.ശാഖായോഗം സെക്രട്ടറി ഗിരീഷ് പി.എസ്.സ്വാഗതവും വൈസ് പ്രസിഡൻ്റ് ബിനു പി.മണി കൃതജ്ഞതയും പറയും. 8.30 ന് കൊടിയേറ്റ് സദ്യ 9 ന് വിജയപുരം ശ്രീശാരദാ കുമാരി സംഘം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

26 ന് ക്ഷേത്ര ചടങ്ങുകൾ,ഉച്ചയ്ക്ക് 12ന് പ്രസാദമൂട്ട് വൈകിട്ട് 7.30 ന് രവിവാര പാഠശാല കുട്ടികളുടെ വിവിധ കലാപരിപാടികൾ 8.30 ന് അന്നദാനം. 27 ന് ക്ഷേത്ര ചടങ്ങുകൾ, ഉച്ചയ്ക്ക് 11ന് കലശാഭിഷേകം 12 ന് പ്രസാദമൂട്ട് വൈകിട്ട് 7.30 ന് വരവും വായ് മൊഴിയും നാടൻ പാട്ടും ദൃശ്യാവിഷ്കാരവും 8.30 ന് അന്നദാനം.

28 ന് ക്ഷേത്ര ചടങ്ങുകൾ, ഉച്ചയ്ക്ക് കലശാഭിഷേകം 12 ന് പ്രസാദമൂട്ട് വൈകിട്ട് 7.30 ന് തിരുനക്കര ശ്രീമൂകാംബിക നൃത്തകലാ ക്ഷേത്രം അവതരിപ്പിക്കുന്ന നൃത്യ ധ്വനി 8.30 ന് അന്നദാനം. മാർച്ച് 1 ന് ക്ഷേത്ര ചടങ്ങുകൾ ഉച്ചയ്ക്ക് 11 ന് ശതകലശപൂജ 12 ന് മഹാപ്രസാദമൂട്ട് വൈകുന്നേരം 4.30 ന് താലപ്പൊലി ഘോഷയാത്ര 6.30ന് താലം അഭിഷേകം 8.15ന് തൃക്കൊടിയിറക്ക് 8.30 ന് കോട്ടയം എ എം വി ഓർക്കസ്ട്രയുടെ കരോക്കെ ഗാനമേള.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.