കോട്ടയം : തിരുവാർപ്പ് അംബേദ്കർ കോളനിയ്ക്ക് സമീപം ഓട്ടോറിക്ഷ തോട്ടിൽ വീണു. അംബേദ്കർ കോളനി മണലടിച്ചിറ റോഡിലാണ് ഓട്ടോറിക്ഷ തോട്ടിൽ വീണത്. ആളപായമില്ല. യാത്രക്കാരെ ഇറക്കി ഓട്ടോ തിരിക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്. അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി തിരച്ചിൽ നടത്തിയെങ്കിലും ഓട്ടോ കണ്ടെത്താനായില്ല. ശക്തമായ അടിയൊഴുക്കും ഇരുട്ടും കാരണം ഓട്ടോയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു.
Advertisements