കോട്ടയം : കോട്ടയം നഗര മധ്യത്തിൽ എക്സൈസിന്റെ വൻ ലഹരി മരുന്നു വേട്ട. ഒരു കിലോ കഞ്ചാവും 27.5 ഗ്രാം കഞ്ചാവ് മിഠായിയും മൂന്ന് ഗ്രാം ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിലായി. അസം സ്വദേശി കാസിം അലിയെയാണ് എക്സൈസ് ഇൻസ്പെക്ടർ എ. അഖിലിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഫിലിപ്പ് തോമസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ഓണക്കാലത്തിൻ്റെ ഭാഗമായി ജില്ലയിലേയ്ക്ക് വ്യാപകമായി ലഹരി മരുന്നുകൾ എത്തിക്കുന്നതായി എക്സൈസ് കമ്മിഷണർ കെ. ആർ അജയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ജില്ലയിൽ എക്സൈസ് സ്ക്വാഡ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് കോട്ടയം നഗര മധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിൽ വൻ തോതിൽ ലഹരി മരുന്ന് എത്തിക്കുന്നതായി വിവരം ലഭിച്ചത്. ഇതേ തുടർന്ന് എക്സെസ് സംഘം മുറിയിൽ പരിശോധന നടത്തുകയായിരുന്നു. ഇതേ തുടർന്നാണ് അസം സ്വദേശിയിൽ നിന്നും കഞ്ചാവും ബ്രൗൺ ഷുഗറും അടക്കമുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്തത്. ഓണക്കാലം ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി എത്തിച്ചതാണ് ലഹരി മരുന്നുകൾ എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എക്സൈസ് ഇൻസ്പെക്ടർ എ. അഖിൽ , എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഫിലിപ്പ് തോമസ് , പ്രിവന്റ്റ്റീവ് ഓഫീസർ രജിത്ത് കൃഷ്ണ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപ്തീഷ് , ശ്യാം നാഥ് , വിഷ്ണു വിനോദ് , അമൽ ദേവ് , വനിത സിവിൽ എക്സൈസ് ഓഫീസർ പി രഞ്ജിനി , എക്സൈസ് ഡ്രൈവർ അനസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.