തിരുവനന്തപുരം: പി.വി ആൻവർ ഉയർത്തി വിട്ട വിവാദങ്ങൾക്ക് പിന്നാലെ സസ്പെൻഷനിലായ സുജിത് ദാസിനോട് ഹെഡ്ക്വാർട്ടേഴ്സിൽ റിപ്പോർട്ട് ചെയ്യാൻ നിർദേശം. ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തതിനു പിന്നാലെ വി.ജി വിനോദ്കുമാറിനെ പത്തനംതിട്ട എസ്.പിയായി നിയമിച്ചു. കഴിഞ്ഞ ദിവസമാണ് പി.വി അൻവർ എംഎൽഎ പത്തനംതിട്ട എസ്.പി സുജിത് ദാസിനും എഡിജിപി എം.ആർ അജിത്കുമാറിനും എതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തത്.
Advertisements