കോട്ടയം : യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന ഗ്രൂപ്പിന് കോട്ടയം ജില്ലയിൽ മേധാവിത്വം. ജില്ലാ പ്രസിഡണ്ട് സ്ഥാനവും കോട്ടയം നിയോജക മണ്ഡലം പ്രസിഡണ്ട് സ്ഥാനവും എ ഗ്രൂപ്പ് സ്വന്തമാക്കി. എ ഗ്രൂപ്പിൻറെ ഗൗരി ശങ്കർ ആണ് കോട്ടയം ജില്ലാ പ്രസിഡൻറ്. കോട്ടയം ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ് ആണ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ്. മാസങ്ങളോളം നീണ്ടുനിന്ന തിരഞ്ഞെടുപ്പിന് ഒടുവിലാണ് കോട്ടയം ജില്ല ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. രാഹുൽ മാങ്കുട്ടത്തിൽ, അബിൻ വർക്കി, അരിതാ ബാബു എന്നിവർ സംസ്ഥാന പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പാനലിൽ. ദേശീയ നേതൃത്വം അഭിമുഖം നടത്തി അവസാന പ്രഖ്യാപനം ഉണ്ടാവുക ഉള്ളു. കോട്ടയം ജില്ലയിൽ നിന്ന് സുബിൻ മാത്യുവും (കടുത്തുരുത്തി) ജോർജ് പയസും (കടുത്തുരുത്തി) സംസ്ഥാന ജനറൽ സെക്രട്ടറിമാർ. സയ്ദ് മുഹമ്മദ് ഷൌക്കത്ത് (കാഞ്ഞിരപ്പള്ളി),രാഹുൽ രാജീവ് (കോട്ടയം), എന്നിവർ സംസ്ഥാന സെക്രട്ടറിമാർ.
കോട്ടയം ജില്ലാ പ്രസിഡന്റായി എം ഗൗരിശങ്കർ (കോട്ടയം), തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ്മാരായി കെ കെ കൃഷ്ണകുമാർ (വൈക്കം), സി എം സിയാസ്‌മോൻ (പൂഞ്ഞാർ), അനൂപ് അബൂബക്കർ (കോട്ടയം), അഡ്വ സന്ധ്യ സതീഷ് (ചങ്ങനാശേരി), മോനു ഹരിദാസ് (വൈക്കം)
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ ജനറൽ സെക്രട്ടറിമാരായി റിച്ചി സാം ലൂക്കോസ്, സോബി ജോസഫ്, ബിബിൻ വർഗീസ് , ബിനീഷ് കെ ബെന്നി, സി സി ജിൻസൺ, സി ആർ ഗീവർഗീസ്, ലിബിൻ ജോസഫ് കണ്ണശേരിൽ, യദു സി നായർ, വി എസ് ഷെഹിം, വി അനൂപ്, അസീബ് സൈനദീൻ, ബേസിൽ ജോൺ, അൻഷു സണ്ണി, കെ എൻ അനുമോൾ, , , അബു താഹിർ, വിഷ്ണു വിജയൻ, മെർലി ടോം, എം എ അനു എന്നിവർ ഭാരവാഹികളായി.
ജില്ലാ സെക്രട്ടറിമാരായി സച്ചിൻ മാത്യു, ഇ വി അജയകുമാർ, വസന്ത് ഷാജു, ആരോമൽ കെ നാഥ്, അർജുൻ രമേശ്, പി വി വിപിൻകുമാർ എന്നിവരെയും പ്രഖ്യാപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റുമാരായി പി കെ വൈശാഖ് (കോട്ടയം), ഷാൻ ടി ജോൺ (പുതുപ്പള്ളി) അഡ്വ ഡെന്നിസ് ജോസഫ് (ചങ്ങനാശേരി), ജിബിൻ ജോസഫ് (ഏറ്റുമാനൂർ), ആൽബിൻ അലക്സ് (പാലാ), കെ എം ജിത്തു (കടുത്തുരുത്തി), കെ എസ് ഷിനാസ് (കാഞ്ഞിരപ്പള്ളി), റെമിൻ രാജൻ (പൂഞ്ഞാർ), ആദർശ് രഞ്ജൻ (വൈക്കം) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന തലത്തിൽ എല്ലാ മണ്ഡലം, നിയോജകമണ്ഡലം, ജില്ലാ, സംസ്ഥാന കമ്മറ്റികളും പ്രഖ്യാപിച്ചു.