കോട്ടയം മണിപ്പുഴയിലെ സിഗ്നൽ ലൈറ്റുകൾ പൂർണമായും പ്രവർത്തനക്ഷമമാക്കണം; ചിങ്ങവനം സിഐയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

ചിങ്ങവനം: മണിപ്പുഴയിലെ സിഗ്നൽ ലൈറ്റുകൾ പൂർണമായും പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർക്ക് പരാതി നൽകി. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് സമരം നടത്തിയതിന് പിന്നാലെ സിഗ്നൽ ലൈറ്റുകൾ തെളിഞ്ഞു തുടങ്ങിയിരുന്നു. എന്നാൽ, പിന്നാലെ ലൈറ്റുകൾ വീണ്ടും തെളിയാതെയായി. ഇതോടെയാണ് യൂത്ത് കോൺഗ്രസ് ലൈറ്റുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് ചങ്ങനാശേരി സ്‌റ്റേഷൻ ഹൗസ് ഓഫിസർക്ക് നിവേദനം നൽകിയത്. യൂത്ത് കോൺഗ്രസ് നാട്ടകം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിനീത അന്ന തോമസാണ് ഇതു സംബന്ധിച്ചു പരാതി നൽകിയത്.

Advertisements

Hot Topics

Related Articles