കോട്ടയം നാഗമ്പടം മേൽപ്പാലത്തിന് സമീപം ട്രെയിൻ തട്ടി പൊൻകുന്നം സ്വദേശി മരിച്ചു : ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

കോട്ടയം : കോട്ടയം നാഗമ്പടം മേൽപ്പാലത്തിന് സമീപം ട്രെയിൻ തട്ടി പൊൻകുന്നം സ്വദേശി മരിച്ചു. പൊൻകുന്നം ചൂരപ്ളാക്കൽ മാത്യു വർഗീസ് (50) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9 മണിയോടുകൂടി കോട്ടയം നാഗമ്പടം മേൽപ്പാലത്തിന് സമീപമാണ് ഇദ്ദേഹത്തെ ട്രെയിൻ ഇടിച്ചത്. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ചെന്നൈ എക്സ്പ്രസ് ആണ് ഇദ്ദേഹത്തെ ഇടിച്ചതെന്ന് സംശയിക്കുന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രാത്രി രണ്ടുമണിയോടുകൂടി മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. ജീവനൊടുക്കാൻ പോവുകയാണെന്ന് സുഹൃത്തിനെ ഫോൺ വിളിച്ച് അറിയിച്ച ശേഷമാണ് അദ്ദേഹം ട്രെയിന് മുന്നിൽ ചാടിയതെന്ന് വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles