വിദേശ ജോലി വാഗ്ദാനം ചെയ്ത് 200 പേരിൽ നിന്ന് മൂന്ന് കോടി തട്ടി : പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പനമ്പാലത്ത് തട്ടിപ്പിനിരയായവരുടെ പ്രതിഷേധം 

കോട്ടയം : വിദേശ ജോലി വാഗ്ദാനം ചെയ്ത പണം തട്ടിയെടുത്തവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പനമ്പാലത്ത് തട്ടിപ്പിനിരയായവരുടെ പ്രതിഷേധം. തൊടുപുഴ കരിങ്കുന്നം സ്വദേശി മനുമോൻ ജോസ്, പാലാ സ്വദേശി രാജേഷ് ഐ വി എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്നുള്ള തൊഴിൽ അന്വേഷകരിൽ നിന്നായി മൂന്നു കോടിയോളം രൂപ തട്ടിയെടുത്തതായാണ് ആരോപണം. 

Advertisements

മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന എ ആർ കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. ഇറ്റലി, കാനഡ, ഇസ്രായേൽ തുടങ്ങി വിവിധ രാജ്യങ്ങളിൽ തൊഴിൽ നൽകാമെന്നു പറഞ്ഞു പലരിൽ നിന്നായി മൂന്നു കോടിയിൽ അധികം രൂപ തട്ടിയെടുത്തതായാണ് ഇതുവരെയുള്ള വിവരം.  തൊടുപുഴ കരിങ്കുന്നം സ്വദേശി മനുമോൻ ജോസ്, പാലാ സ്വദേശി രാജേഷ് ഐ വി എന്നിവരാണ് തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നുള്ളവർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഓരോരുത്തരിൽ നിന്നും ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ്പ്രതികൾ വാങ്ങിയിട്ടുള്ളത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ഒരു വർഷത്തിനിടയാണ് തട്ടിപ്പ് നടന്നത്. പാലാ സ്വദേശിനിയുടെ പരാതിയിൽ രാജേഷിനെ പോലീസ് പിടികൂടിയപ്പോഴാണ് ഇയാൾ തട്ടിപ്പുകാരൻ ആണെന്ന് പണം നൽകിയവർ മനസ്സിലാക്കുന്നത്. ഇതേ തുടർന്ന് തട്ടിപ്പിന് ഇരയായ  വിവിധ ജില്ലകളിൽ നിന്നുള്ളവർ ചേർന്ന്ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. തൊഴിൽ അന്വേഷകരിൽ നിന്നും പണം വാങ്ങിയ ശേഷം സ്ഥാപന ഉടമകൾ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ഇവരെ തിരുവനന്തപുരത്തെ വൻകിട ഹോസ്പിറ്റലുകളിലാണ് എത്തിച്ചത്. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതായി ഫോണിൽ സന്ദേശവും ലഭിച്ചിരുന്നു. ഇതെല്ലാം തട്ടിപ്പിന് മറയിടുവാനായിരുന്നുവെന്ന് ഇരകൾ മനസ്സിലാക്കിയില്ല. 

മനുമോൻ ജോസിന്‍റെ ബന്ധു പങ്കാളിയായ സ്ഥാപനത്തിന്റെ കോട്ടയം പനമ്പാലത്തുള്ള ശാഖയ്ക്ക് മുന്നിലായിരുന്നു ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. മനോജ് ജോസിന്റെ ഇടപാടുകളും തട്ടിപ്പുകളും ആയി തങ്ങളുടെ സ്ഥാപനത്തിന് ബന്ധമില്ലെന്ന് സ്ഥാപന ഉടമകൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ ആളുകളിലേക്ക് ജാഗ്രത പകരുന്നതിനായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. ഇതുവഴി കൂടുതൽ ആളുകൾ തട്ടിപ്പിനെ കുറിച്ച് അറിയുന്നതിനും കൂടുതൽ പരാതിക്കാർ മുന്നോട്ടു വരുന്നതിനും സാഹചര്യം ഉണ്ടാകുമെന്നാണ് ഇവർ പറയുന്നത്. പ്രതികളായ മനുമോൻ ജോസ്, രാജേഷ് ഐ വി എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇവരുടെ വസ്തുവകകൾ കണ്ടുകെട്ടി തട്ടിപ്പിനിരയായവർക്ക് പണം തിരികെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടുള്ളതായും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. പൊതുപ്രവർത്തകൻ ബാബു മഞ്ഞള്ളൂർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ ഡേവിസ് ജോർജ്, കൺവീനർ പി പി അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.