വാടകയ്ക്ക് ജി എസ് ടി ചുമത്തിയ നടപടി പിൻവലിയ്ക്കുക : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജി എസ് ടി ഓഫിസ് ധർണ നടത്തി

കോട്ടയം : വാടകയ്ക്ക് ജി എസ് ടി ചുമത്തിയ നടപടി പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടത്തെ ജി എസ് ടി ഓഫിസിന് മുന്നിൽ ധർണ നടത്തി. ധർണാ സമരം കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോമ്പസിഷൻ സ്കീം ലെ ഹോട്ടലുകാർക്കുള്ളഉയർന്ന നിരക്കും, ഇൻപുട്ട് വാങ്ങാൻ സാധിക്കുന്നതല്ല എന്നുള്ള നിയമവും അപാകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാടകയ്ക്കുമേൽ 18 ശതമാനം ജിഎസ്ടി ചുമത്താൻ ഉള്ള തീരുമാനവും പുന പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് റോയ് ജോർജ്, ആർ സി നായർ, വേണുഗോപാലൻ നായർ, ബേബി പാല,ടി സി അൻസാരി, ഷാഹുൽ ഹമീദ്, ബോബി തോമസ്, മനോജ് കുമാർ പി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.