വടവാതൂർ : എം.ആർ എഫ് ന് സമീപം റബ്ബർ തോട്ടത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട യുവാവിൻ്റെ മരണത്തിൽ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിജയപുരം മണ്ഡലം കോൺഗ്രസ് പ്രക്ഷോഭത്തിലേയ്ക്ക്. വിജയപുരം പഞ്ചായത്തിൽ എം.ആർഎഫിന് സമീപം തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ വിപിൻ ജോസിൻ്റെ (24) കോതാർമല, പൂത കുഴി, കങ്ങഴ എന്നയാളുടെ മൃതദേഹം ഇതുവരെയും ബന്ധുക്കൾ സ്വീകരിച്ചില്ല. വന്യമൃഗങ്ങളുടെയോ മറ്റോ സാന്നിദ്ധ്യം സ്ഥിരീകരികരിക്കാത്ത ഈ പ്രദേശത്ത് എങ്ങനെ ഇദ്ദേഹം എത്തിയെന്നോ എന്തിനെത്തിയെന്നോ എന്നോ ഇതുവരെയും ദുരൂഹത നിലനിൽക്കുന്നതിൽ സമഗ്ര അന്വേഷണം വേണമെന്ന് വിജയപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതിഷേധവുമായി ജൂലൈ 27 ശനിയാഴ്ച രാവിലെ 11 ന് വിപിൻ ജോസിന്റെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണർകാട് പോലീസ് സ്റ്റേഷന്റെമുൻപിൽ ശക്തമായ പ്രധിക്ഷേത ധർണ നടത്തും.