കോട്ടയം നഗരസഭയിലെ മൂന്നു കോടിയുടെ പെൻഷൻ ഫണ്ട് തട്ടിപ്പ് ; 15 ദിവസം കഴിഞ്ഞിട്ടും തട്ടിപ്പ് വീരൻ അഖിൽ സി. വർഗീസ് ഒളിവിൽ തന്നെ; തമിഴ്‌നാട്ടിൽ അന്വേഷണം നടത്തിയിട്ടും അഖിലിനെ കണ്ടെത്താനായില്ല

കോട്ടയം: നഗരസഭയിലെ മൂന്നു കോടി രൂപയുടെ പെൻഷൻ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതിയായ കൊല്ലം സ്വദേശി അഖിൽ സി.വർഗീസിനെ കണ്ടെത്താനാവാതെ അന്വേഷണ സംഘം കുഴങ്ങുന്നു. തട്ടിപ്പ് നടന്ന് 15 ദിവസം കഴിഞ്ഞിട്ടും കേസിലെ പ്രതിയായ അഖിലിനെ കണ്ടെത്താനാവാത്തതാണ് പൊലീസിനെയും നഗരസഭയെയും കുഴക്കുന്നത്. തട്ടിപ്പ് നടന്ന പെൻഷൻ ഫണ്ടിന്റെ രണ്ടു വർഷത്തെ രേഖകൾ നഗരസഭയിൽ കാണാനില്ലെന്നു കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ കേസ് അന്വേഷണവും നഷ്ടമായ പണത്തിന്റെ കണക്കും തിട്ടപ്പെടുത്തണമെങ്കിൽ അഖിലിനെ കസ്റ്റഡിയിൽ എടുത്തേ പറ്റു. എന്നാൽ, ലോക്കൽ പൊലീസ് കേസ് അന്വേഷിച്ചപ്പോഴും, അതിന് ശേഷം കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയപ്പോഴും അഖിലിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

Advertisements

ആഗസ്റ്റ് ഏഴിനാണ് കോട്ടയം നഗരസഭയിലെ പെൻഷൻ വിഭാഗം ക്ലർക്കായ അഖിൽ സി.വർഗീസ് നടത്തിയ വമ്പൻ തട്ടിപ്പിന്റെ കഥ നഗരസഭ കണ്ടെത്തിയത്. പിറ്റേന്ന് തന്നെ ജാഗ്രത ന്യൂസ് ലൈവ് ഈ വാർത്ത പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ കോട്ടയം വെസ്റ്റ് പൊലീസ് സംഭവത്തിൽ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ, വലിയ സാമ്പത്തിക തട്ടിപ്പായതിനാൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ, പെൻഷൻ ഫണ്ട് സംബന്ധിച്ചുള്ള മുഴുവൻ രേഖകളും നഗരസഭയിൽ നിന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല.

Hot Topics

Related Articles