വഴി നൽകാത്തതിൽ പഞ്ചായത്തിൽ പരാതിപ്പെട്ടു ; കോത്തലയിൽ ഗർഭിണിയായ യുവതിക്കും കുടുംബത്തിനും നേരെ മുൻ പഞ്ചായത്ത് മെമ്പറുടെ ആക്രമം

കൂരോപ്പട : വഴി നൽകാത്തതിൽ പഞ്ചായത്തിൽ പരാതിപ്പെട്ടു. കൂരോപ്പട പഞ്ചായത്തിൽ ഗർഭിണിയായ യുവതിക്ക് നേരെ മുൻ വാർഡ് മെമ്പറുടെ ക്രൂരത.
മുൻ വാർഡ് മെമ്പർ പ്രസന്നന്റെ നേതൃത്വത്തിലാണ് പരാതിക്കാരായ വീട്ടുകാർക്ക് നേരെ ആക്രമം അഴിച്ചു വിട്ടത്. കോത്തല പതിനൊന്നാം വാർഡിൽ പാടിമട ഭാഗത്താണ് കേസിനാസ്പദമായ സംഭവം.

ആറോളം കുടുംബങ്ങൾ ഉപയോഗിക്കേണ്ടുന്ന വഴി വിട്ട് കൊടുക്കുവാൻ പ്രസന്നൻ തയ്യാറായിരുന്നില്ല. ഇതിൽ ഷൈല പഞ്ചായത്ത് ഓഫീസിൽ പരാതി നൽകി . പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി അടക്കമുള്ളവർ സ്ഥലത്തെത്തി വഴി പരിശോധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിൽ പ്രകോപിതനായ പ്രസന്നൻ പഞ്ചായത്ത് അധികാരികൾ നോക്കി നിൽക്കെ ഷൈലയുടെ അയൽവാസിയായ സണ്ണിയെ അടിച്ചു താഴെയിട്ടു.
തുടർന്ന് പ്രസന്നനും അനിയൻ സുരേഷും ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. പഞ്ചായത്തിൽ നിന്ന് എത്തിയവർ പോയ ശേഷം ഇവർ സ്ത്രീകൾക്ക് നേരെയും അക്രമം നടത്തുകയായിരുന്നു. സണ്ണിയുടെ മകന്റെ ഭാര്യയായ ഗർഭിണിയായ പ്രസീദയെ ഇവർ തള്ളി താഴെയിട്ടു. ഷൈലയെയും പ്രസന്നനും സുരേഷും ചേർന്ന് മർദ്ദിച്ചു.സാരമായ പരിക്കേറ്റ മൂന്ന് പേരെയും പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Hot Topics

Related Articles