കടുത്തുരുത്തി കോതനല്ലൂരിലെ തർക്കം ; കോതനല്ലൂർ സ്വദേശികളെ ആക്രമിച്ച പ്രതി പിടിയിൽ ; പിടിയിലായ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു

കടുത്തുരുത്തി: കോതനല്ലൂർ തട്ടുകടയിൽ ഉച്ചത്തിൽ സംസാരിച്ചുവെന്ന കാരണത്താൽ കോതനല്ലൂർ സ്വദേശികളെ ആക്രമിച്ച പ്രതി പിടിയിൽ. പിക്കപ്പ് വാൻ ഡ്രൈവർ സാബു (55) സുഹൃത്ത് ഷാജി (55) എന്നിവരെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാണക്കാരി കണിയാംപറമ്പിൽ സുധീഷ് വാവ (26) യെ കടുത്തുരുത്തി പൊലീസ് പിടികൂടിയിരുന്നു.

Advertisements

പ്രതി സാബുവിനെയും ഷാജിയെയും ആക്രമിക്കുകയും കല്ലിന് ഇടിച്ച് ഇവരുടെ തലക്ക് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതു ചോദ്യചെയ്തതിന് സമീപത്തുള്ള വീടിന്റെ ചില്ലുകളും കാറും ഇയാൾ തകർത്തിരുന്നു. ഈ സംഭവത്തെ തുടർന്ന് സുധീഷ് വാവയെ തെളിവെടുപ്പിനായി പൊലീസ് കോതനല്ലൂർ എത്തിച്ചപ്പോൾ നാട്ടുകാർ ഇയാളെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.

Hot Topics

Related Articles