കോട്ടയം : കോട്ടയം കുടമാളൂരിൽ യുവതിയെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുടമാളൂർ മഞ്ജുഷയിൽ റിട്ട. തഹസീൽദാർ ഇ.കെ മോഹനന്റെയും ഉഷയുടെയും മകൾ മഹിമ മോഹൻ ( 25 ) ആണ് മരിച്ചത്. യുകെയിലായിരുന്ന മഹിമയും ഭർത്താവ് അനന്തു ശങ്കറും 15 ദിവസം മുൻപാണ് നാട്ടിലെത്തിയത്. 2022 ജനുവരി 25 നായിരുന്നു ഇരുവരുടെയും വിവാഹം. കുടമാളൂർ പുത്തൻ പറമ്പിൽ കുടുംബാംഗമാണ് അനന്തു. സഹോദരൻ മഹേഷ് മോഹൻ. സംസ്കാരം ഇന്ന് ഏപ്രിൽ 11 ചൊവ്വാഴ്ച വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.
Advertisements