കോട്ടയം : മുണ്ടക്കയത്തും സമീപ പ്രദേശങ്ങളിലും മീൻ കടകളിൽ നിന്നു കിളിമീൻ വാങ്ങി കറി വെച്ചു കഴിച്ചതിനു ശേഷം നിരവധി ആളുകൾക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായ സാഹചരൃത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന കർശനമാക്കണമെന്ന് ജില്ല ഭക്ഷ്യോപദേശക വിജിലൻസ് സമതി അംഗം എബി ഐപ്പ് ആവശൃപ്പെട്ടു. വിപണിയിൽ ഇന്ന് എറ്റവും വിലക്കുറവിൽ ലഭിക്കുന്ന മീൻ ആണ് കിളി. നിരവധി ആളുകൾ ഇതുമൂല൦ ഇത് വാങ്ങുന്നുണ്ട്. ആയതിനാൽ വ്യാപക പരിശോധന നടത്തിയില്ലാ എങ്കിൽ നിരവധി ആളുകൾക്ക് വിഷബാധ എൽക്കാൻ സാധ്യത ഉണ്ട്. ജീവനക്കാരുടെ കുറവ് ജില്ലയിലെ കർശന പരിശോധനക്ക് തടസമാകുന്ന സാഹചര്യം നിലവിൽ ഉണ്ട്.
Advertisements