ഏറ്റുമാനൂർ: ഞീഴൂർ പഞ്ചായത്തിൽ പറമ്പിൽ നിന്നും മൂർഖൻ പാമ്പുകളെ പിടികൂടി. വാവ സുരേഷാണ് പാമ്പുകളെ പിടിച്ചത്. ഞീഴൂർ സ്വദേശി കെ. വി തോമസിന്റെ വീടിന്റെ പുറകുവശത്തുള്ള പറമ്പിൽ നിന്നുമാണ് ആറര അടിയോളം നീളമുള്ള രണ്ട് വെള്ള മൂർഖനെ പിടിച്ചത്. സന്ധ്യ മയങ്ങിനേരത്താണ് പാമ്പിനെ ആദ്യം കണ്ടത്. പറമ്പിൽ ചാണകപ്പൊടി നിറച്ചു വെച്ചിരുന്ന ചാക്ക് കെട്ടിനിടയിൽ കയറിയ പാമ്പുകളെ വാവാ സുരേഷ് എത്തി പിടികൂടിയിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് വാവാ സുരേഷ് എത്തിയത്. ഈ സമയം വാവ സുരേഷ് കോട്ടയത്ത് ഉണ്ടായിരുന്നു.നിരവധി നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ഞീഴൂർ പഞ്ചായത്ത് പാലകര പൂവക്കോടിൽ നിന്നുമാണ് പാമ്പിനെ ഇന്നലെ രാത്രി ഒൻപതു മണിയോടെ വാവാ സുരേഷ് പിടികൂടിയത്.