കോട്ടയം: ആര്‍.ടി.ഒ ഇല്ലെന്ന മാസങ്ങള്‍ നീണ്ടപരാതിയ്‌ക്കൊടുവില്‍ കോട്ടയത്തിന് ആര്‍.ടി.ഒ എത്തി. പത്തനംതിട്ട ആര്‍.ടി.ഒ സി.ശ്യാമിനാണ് കോട്ടയത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇദ്ദേഹം ചുമതല ഏറ്റെടുത്തു. നേരത്തെ കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ആയിരുന്നു ഇദ്ദേഹം. കോട്ടയത്തിന് പൂര്‍ണ ചുമതലയുള്ള ആര്‍.ടി.ഒ എത്തും വരെ ശ്യാം ആയിരിക്കും കോട്ടയത്തിന്റെയും ആര്‍.ടി.ഒ. നേരത്തെ ഉയര്‍ന്ന പരാതികള്‍ എല്ലാം സമയ ബന്ധിതമായി പരിഹരിക്കുമെന്ന് സി.ശ്യാം ജാഗ്രത ന്യൂസ് ലൈവിനോടു പറഞ്ഞു.കോട്ടയത്ത് മാസങ്ങളായി ആർ.ടി.ഒ ഇല്ലെന്നത് സംബന്ധിച്ചു നേരത്തെ ജാഗ്രത ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്.
Advertisements