കോട്ടയം: റൗണ്ട് ടേബിൾ 121 ന്റെ ആഭിമുഖ്യത്തിലുള്ള 32 ആമത് കോട്ടയം ഭക്ഷ്യമേള ജനുവരി 25 മുതൽ നാഗമ്പടം നഗരസഭ മൈതാനിയിൽ നടക്കും. 29 ന് മേള സമാപിക്കും. 25 ന് വൈകിട്ട് ആറരയ്ക്ക് മന്ത്രി വി.എൻ വാസവൻ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യും. കേരളത്തിലെ തനത് രുചികൾക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്ഷണങ്ങളും മേളയുടെ ഭാഗമായി പരിചയപ്പെടുത്തും. ഈ മേള അക്ഷരാർത്ഥത്തിൽ കോട്ടയത്തിന് ഒരു രുചി വിരുന്നായി മാറും. വൈകിട്ട് നാലര മുതൽ രാത്രി പത്തു വരെയാണ് മേളയിലേയ്ക്കു പ്രവേശനം. ടിക്കറ്റുകൾ ഓൺലൈൻ ആപ്പ് വഴിയും നാഗമ്പടം മൈതാനത്ത് തയ്യാറാക്കിയ കൗണ്ടർ വഴിയും വാങ്ങാവുന്നതാണ്. 29 ന് നടക്കുന്ന സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഓക്സിജൻ ഡിജിറ്റൽ ഷോപ്പാണ് മേളയുടെ പ്രധാന സ്പോൺസർമാർ. എവിറ്റിയും , പുളിമൂട്ടിൽ സിൽക്ക്സും സഹ സ്പോൺസർമാരാകും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണ കൗണ്ടറുകൾ, ലൈവ് ഭക്ഷണ കൗണ്ടറുകൾ, ഫ്ളീ മാർക്കറ്റുകൾ, കാറുകളും വാഹന വിപണിയെയും പരിചയപ്പെടുത്തുന്ന ഓപ്പൺ കൗണ്ടറുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, കൂടാതെ ഓരോ ദിവസവും വൈകുന്നേരങ്ങളിൽ സ്റ്റേജിൽ കലാ – ആഘോഷ പരിപാടികളും ഭക്ഷ്യമേളയുടെ ഭാഗമായി എത്തുന്നതോടെ കോട്ടയത്തിന് വ്യത്യസ്തമായ ദൃശ്യ വിരുന്നായി ഭക്ഷ്യമേള മാറും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസിന്റെ ചെറുകിട വ്യവസായികൾക്കുള്ള 20 ൽ പരം സ്റ്റോളുകളും മേളയുടെ ഭാഗമായി നാഗമ്പടത്ത് ഒരുക്കിയിട്ടുണ്ട് എന്നത് മേളയുടെ പ്രത്യേകതയാണ്. എല്ലാ വർഷവും നടത്തുന്ന ഈ മേളയിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനായും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി റൗണ്ട് ടേബിൾ 121 നടത്തുന്ന സ്പർശ് റൗണ്ട് ടേബിൾ സ്കൂളിന്റെ നടത്തിപ്പിനായി വിനിയോഗിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
ഒരടി പൊക്കത്തിൽ 60000 സ്ക്വയർ ഫീറ്റിൽ തീർത്ത പ്ളാറ്റ് ഫോമിലാണ് മേള ഒരുക്കിയിരിക്കുന്നത്. ആയിരത്തിൽപരം ആളുകൾക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ക്രമീകരണം മേളയിൽ തയ്യാറാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് പൂർണമായും ഒഴിവാക്കി എല്ലാ വിധ ശുചിത്വ മാനദണ്ഡങ്ങളും പാലിച്ചാണ് ഭക്ഷ്യമേള കോട്ടയത്ത് ഒരുക്കിയിരിക്കുന്നത്. നിയമപരമായ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് സ്റ്റാളുകൾ മേളയിൽ പങ്കെടുക്കുന്നത്. മേളയിലെ തിരക്കും, കുര്യൻ ഉതുപ്പ് റോഡിലെ അറ്റകുറ്റപണികളും പരിഗണിച്ച് രണ്ട് കവാടങ്ങളാണ് ഇക്കുറി മേളയ്ക്കായി ഒരുക്കിയിരിക്കുന്നത്.
പാർക്കിംങിനായി നെഹ്റു സ്റ്റേഡിയത്തിലും, ഇൻഡോർ സ്റ്റേഡിയത്തിലും ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ, കോട്ടയം നഗരസഭ, വാട്ടർ അതോറിറ്റി, പൊലീസ്, കെഎസ്ഇബി എന്നിവർ മേളയുടെ സഹകരിക്കുന്നത് പ്രശംസനീയമായ രീതിയിലാണ്. മേളയുടെ വാർത്തകൾ കൃത്യമായി പ്രസിദ്ധീകരിച്ച് ജനങ്ങളിലേയ്ക്കു മേളയുടെ ലക്ഷ്യം എത്തുന്നതിന് മാധ്യമങ്ങളുടെ സഹകരണവും പ്രതീക്ഷിക്കുന്നു.
പത്രസമ്മേളനത്തിൽ റൗണ്ട് ടേബിൾ 121 കോട്ടയം ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ , സെക്രട്ടറി പ്രശാന്ത് കുര്യൻ , വൈസ് ചെയർമാൻ സിറിൽ ഫ്രാൻസിസ് , ഇമ്മീഡിയറ്റ് പാസ്റ്റ് ചെയർമാൻ ദീപക് ഷേണായി , ട്രഷറർ ടോം ഡൊമിനിക് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.