ആർപ്പൂക്കര കോലേട്ടമ്പലത്തിൽ യുവതിയെ അപമാനിക്കാൻ ശ്രമം ; ആർപ്പൂക്കര  സ്വദേശിയായ മധ്യവയസ്കൻ പിടിയിൽ

കോട്ടയം : യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി തൊണ്ണംകുഴി ഭാഗത്ത് ആനക്കുഴിയിൽ വീട്ടിൽ പെരുമാൾ മകൻ മണിയൻ (51) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട്  7 മണിയോടുകൂടി  കോലേട്ടമ്പലം ഭാഗത്ത് വച്ച്  യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയു മായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്. എച്ച്. ഓ ഷിജി.കെ, എസ്.ഐ വിദ്യ വി, സി.പി.ഓ പ്രവീണോ  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles