കോട്ടയം ഈരയിൽക്കടവ് റോഡിൽ വെള്ളം കയറി; ഗതാഗതം പൂർണമായും തടസപ്പെട്ടു; വാഹനങ്ങൾ കടന്നു പോയാൽ അപകട സാധ്യത; റോഡ് അടയ്ക്കണമെന്ന് ആവശ്യം

കോട്ടയം: കനത്ത മഴയിൽ കോട്ടയം ഈരയിൽക്കടവ് റോഡിൽ വെള്ളം കയറി. റോഡിൽ മധ്യഭാഗത്തും, തുടക്കത്തിൽ മണിപ്പുഴ ഭാഗത്തും പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഈരയിൽക്കടവ് റോഡിൽ കഴിഞ്ഞ ദിവസം രാവിലെ രണ്ടിടത്ത് വെള്ളക്കെട്ടുണ്ടായിരുന്നു. എന്നാൽ, ഇന്നലെ രാത്രിയിലും കനത്ത മഴ തുടർന്നതോടെയാണ് ഈരയിൽക്കടവ് റോഡിൽ വെള്ളക്കെട്ടുണ്ടായത്. ഈ സാഹചര്യത്തിൽ ഈരയിൽക്കടവ് റോഡിൽ പ്രവേശന ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈരയിൽക്കടവ് റോഡിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ഗതാഗതം ഒഴിവാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.