കോട്ടയം: അയ്മനം ഒളശയില്‍ വന്‍ മോഷണം. വീടിന്റെ വാതില്‍ വെട്ടിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് പത്തു പവന്‍ കവര്‍ന്നു. ഒളശ പള്ളിക്കവല തോണിക്കടവിലെ കെ.എസ്.ഇ.ബി ജീവനക്കാരന്‍ പ്രശോഭ് ദേവസ്യയുടെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മോഷണം. മോഷ്ടാവ് വീടിന്റെ അടുക്കള വാതില്‍ വെട്ടിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് , വീടിനുള്ളില്‍ സൂക്ഷിച്ചിരുന്നു സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു.
അലമാരയില്‍ സൂക്ഷിച്ചിരുന്ന പത്തു പവനാണ് മോഷണം പോയത്. ഇതിനിടെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന വീട്ടുടമസ്ഥയുടെ മാല മോഷ്ടിക്കാന്‍ പ്രതി ശ്രമിക്കുകയായിരുന്നു. ഇതിനിടെ വീട്ടുടമസ്ഥ ഉണര്‍ന്നു. ഇതേ തുടര്‍ന്നു വീട്ടുടമസ്ഥ ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ പ്രതി ഓടിരക്ഷപെട്ടു. രാത്രി തന്നെ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്നു കോട്ടയം വെസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ തന്നെ കോട്ടയം വെസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണനയുടെയും, വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടര്‍ന്നു ഫോറന്‍സിക് സംഘവും, വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.