കോട്ടയം: തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനിൽ നിന്നും വീണ് മേലുകാവ് സ്വദേശിയായ അധ്യാപിക മരിച്ചതിൽ അടിമുടി ദൂരൂഹത. ഒറ്റയ്ക്ക് അധ്യാപിക മാത്രമാണ് ലേഡീസ് കമ്പാർട്ട്‌മെന്റിലുണ്ടായിരുന്നത്. ഈ സമയം അസ്വാഭാവികമായ രൂപഭാവങ്ങളോടെ കമ്പാർട്ട്‌മെന്റിലേയ്ക്ക് ഒരാൾ ഓടിക്കയറിയിരുന്നു. ഇതിനു ശേഷമാണ് അധ്യാപിക ട്രെയിനിൽ നിന്നും വീണ് മരിച്ചത്. ഇതാണ് ഇപ്പോൾ ദൂരൂഹമായി തുടരുന്നത്. ട്രെയിനിനുള്ളിലേയ്ക്ക് ഓടിക്കയറിയത് മറ്റൊരു ഗോവിന്ദചാമിയാണോ, ഇവർ അധ്യാപികയെ ആക്രമിക്കാൻ ശ്രമിച്ചോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.
ദിവസങ്ങൾക്കു മുൻപാണ് കോട്ടയം മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി (35) തിരുവല്ല റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. വർക്കല വെട്ടൂർ ജിഎച്ച്എസ് അധ്യാപിക ആയിരുന്നു. കോട്ടയത്ത് ഇറങ്ങേണ്ടിയിരുന്ന ജിൻസി ട്രെയിൻ തിരുവല്ലയിൽ നിന്നും എടുത്തതിന് ശേഷം ഇറങ്ങാൻ ശ്രമിച്ചതോടെയാണ് അപകടമുണ്ടായതെന്നായിരുന്നു പുറത്തു വന്ന വിവരങ്ങൾ. എന്നാൽ, ഇവർ തിരുവല്ലയിൽ ഇറങ്ങാൻ ശ്രമിക്കാൻ സാധ്യതയില്ലെന്ന വാദം പുറത്ത് വന്നതോടെയാണ് സംഭവത്തിലെ ദുരൂഹത വെളിപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റെയിൽവെസ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും ട്രെയിൻ നല്ല സ്പീഡ് ആയതിനുശേഷം പ്ലാറ്റ്‌ഫോം തീരുന്ന ഭാഗത്താണ് യാത്രക്കാരി വീഴുന്നതായി കാണുന്നത്.തിരുവല്ല സ്റ്റേഷനിൽ നിന്നും കോട്ടയം പാസഞ്ചർ എടുത്ത സമയത്ത് മുഷിഞ്ഞ വസ്ത്രധാരി ആയ ഓരാൾ ലേഡീസ് കമ്പാർട്ട്‌മെന്റിൽ ഓടി കയറുന്നത് കണ്ടതായി ട്രെയിനിൽ ഉണ്ടായിരുന്നവർ പറയുന്നുണ്ട്. ജിൻസി ടീച്ചർ കമ്ബാർട്ട്‌മെന്റിൽ ഒറ്റയ്ക്കുമായിരുന്നു. അതിന് ശേഷമാണ് ട്രെയിനിൽ നിന്നും ജിൻസി ടീച്ചർ വീഴുന്നത്.കോട്ടയത്ത് ഇറങ്ങേണ്ട ആൾ തിരുവല്ല സ്റ്റേഷനിൽ ട്രെയിൻ നല്ല സ്പീഡ് ആയതിനു ശേഷം വീണത് ദുരൂഹം ആണ്. വീഴുന്നതിന് കുറച്ചു മുൻപ് ബന്ധുക്കളുമായി ജിൻസി ടീച്ചർ സംസാരിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
സൗമ്യയുടെ മരണത്തിന് ശേഷവും സംസ്ഥാനത്ത് ട്രെയിനുകളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നാണ് റിപ്പോർട്ട്. ട്രെയിനുകൾക്കുള്ളിൽ ഇപ്പോഴും സിസിടിവി ക്യാമറാകളില്ല. വനിതാ കമ്പാർട്ട്‌മെന്റിൽ പൊലീസും ഇല്ല. അധ്യാപിക മരിച്ച
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് റയിൽവെ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു.