കോട്ടയം: നഗരത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരി ഇടപാടുകൾക്ക് മറയാക്കുന്നത് വഴിയോരത്തെ പാൻമസാല വിൽപ്പന കേന്ദ്രം. ഇതര സംസ്ഥാനക്കാരായ പെൺകുട്ടികളെ എത്തിച്ച് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായാണ് ഈ സംഘം അനാശാസ്യ കേന്ദ്രം നടത്തുന്നത്. കഴിഞ്ഞ ദിവസം കോട്ടയം നഗരമധ്യത്തിലെ ടിബി റോഡിലെ അനാശാസ്യ കേന്ദ്രത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് നടത്തിയ പരിശോധനയോടെയാണ് നഗരത്തിൽ പ്രവർത്തിക്കുന്ന അനാശാസ്യ കേന്ദ്രങ്ങളെപ്പറ്റി വിവരം ലഭിച്ചത്. ഇതു സംബന്ധിച്ചു ജാഗ്രത ന്യൂസ് ലൈവ് വാർത്ത റിപ്പോർട്ട് ചെയ്തതോടെ കഴിഞ്ഞ ഒരു ദിവസം ഈ കേന്ദ്രം പ്രവർത്തിച്ചില്ല.
എന്നാൽ, ഇന്നലെ രാത്രിയിൽ ഈ അനാശാസ്യ കേന്ദ്രം വീണ്ടും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നഗരത്തിൽ പ്രവർത്തിക്കുന്ന പാൻമസാല കടകൾ വഴിയാണ് ഇവിടെ ഇടപാടുകൾ നടക്കുന്നത്. ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ ഉപയോഗിക്കുന്ന പാൻമസാലകളാണ് ഇവിടെ കൂടുതലായി വിൽക്കുന്നത്. അതുകൊണ്ടു തന്നെ ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ എത്തുന്നത്. ഇവരെ അനാശാസ്യ സംഘം ആകർഷിക്കുകയാണ് ചെയ്യുന്നത്. മുൻപ് കഞ്ചാവ് കേസിൽ പിടിയിലായ ഇതര സംസ്ഥാന തൊഴിലാളിയുടെ ഭാര്യയാണ് ഈ കേന്ദ്രം നടത്തുന്നത്. ഇത്തരത്തിൽ നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ സമാന രീതിയിൽ പാൻമസാല കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരം കടകളുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വലിയ തോതിലുള്ള വിൽപ്പനയും നടക്കുന്നുണ്ട്. ലഹരി മരുന്നുകൾ അടക്കം ഇവിടെ വിൽക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഈ കടകൾക്കെതിരെ നടപടിയെടുക്കുന്നതിന് നഗരസഭയോ പൊലീസോ എക്‌സൈസോ തയ്യാറാകുന്നില്ല. ഇത്തരം കടകളുടെ മറവിൽ നടക്കുന്ന അനാശാസ്യ ഇടപാടുകൾ പരിശോധിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യം.