ജാഗ്രത വാർത്ത തുണച്ചു : ഏറ്റുമാനൂർ പാലാ റോഡിൽ പേരൂർ കവലയിലെ ഓട വൃത്തിയാക്കി അധികൃതർ : ഓടയിൽ യിൽ നിന്നും കിട്ടിയത് ടൺ കണക്കിന് പ്ളാസ്റ്റിക്ക് കുപ്പികൾ : വെള്ളക്കെട്ടിൽ വില്ലനായത് നമ്മൾ വലിച്ചെറിഞ്ഞ പ്ളാസ്റ്റിക്ക് കുപ്പികൾ

ഏറ്റുമാനൂർ : പാലാ റോഡിൽ പേരൂർ കവലയിൽ റോഡിലെ വെള്ളക്കെട്ടിൽ വില്ലനായത് നമ്മൾ വലിച്ചെറിഞ്ഞ പ്ളാസ്റ്റിക്ക് കുപ്പികൾ. ജാഗ്രത ന്യൂസ് ലൈവ് വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെ നഗരസഭ അധികൃതർ എത്തി ഓട വൃത്തിയാക്കിയതോടെയാണ് ടൺ കണക്കിന് പ്ലാസ്റ്റിക് കുപ്പികൾ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയിൽ ഏറ്റുമാനൂർ പാലാ റോഡിൽ പേരൂർ കവലയിൽ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായതും വ്യാപാര സ്ഥാപനങ്ങളിൽ അടക്കം വെള്ളം കയറിയതും സംബന്ധിച്ച് ജാഗ്രത ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാവിലെ നഗരസഭ അധികൃതർ എത്തി അടിയന്തരമായി നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഇത്തരത്തിൽ ഓട വൃത്തിയാക്കിയപ്പോഴാണ് ടൺ കണക്കിന് പ്ളാസ്റ്റിക്ക് മാലിന്യം ഓടയ്ക്കുള്ളിൽ നിന്നും നഗരസഭ അധികൃതർക്ക് ലഭിച്ചത്. നമ്മൾ ഓരോരുത്തരും ഉപയോഗിച്ച് ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഓടയ്ക്കുള്ളിൽ കുടുങ്ങിക്കിടന്ന് ഒഴുക്ക് തടസ്സപ്പെടുകയായിരുന്നു. ഇത്തരത്തിൽ ഒഴുക്ക് തടസ്സപ്പെട്ടതോടെയാണ് പേരൂർ കവലയിൽ അതിരൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായത്. ഇതോടെയാണ് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ജാഗ്രത ന്യൂസിലെ വാർത്ത ഇന്നലെ റിപ്പോർട്ട് ചെയ്യുകയും ചെയ്തത്. പ്രദേശത്ത് ഒരു മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന സ്ഥിതി ജാഗ്രത ന്യൂസ് ലൈവ് കൃത്യമായി അധികൃതരുടെ ശ്രദ്ധയിൽ എത്തിച്ചതോടെയാണ് ഉടൻതന്നെ നഗരസഭ അധികൃതർ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തിയത്. പ്രദേശത്തെ വെള്ളക്കെട്ടിൽ ഇറങ്ങി നിന്ന് ജാഗ്രത ന്യൂസ് ലൈവ് സംഘം ദുഷ്കരമായ അവസ്ഥ സാധാരണക്കാർക്കും അധികൃതർക്കും ബോധ്യപ്പെടുത്തുകയായിരുന്നു. ഇത് തുടർന്ന് ഏറ്റുമാനൂർ നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ രാവിലെ സ്ഥലത്തെത്തിക്കുകയും പ്രദേശത്ത് അതിവേഗം തന്നെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.