കോട്ടയം: റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ പുലർച്ചെ കുഴഞ്ഞു വീണ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനുള്ള റെയിൽവേ പൊലീസിന്റെയും ആർപിഎഫിന്റെയും ശ്രമം വിഫലമായി. ഇദ്ദേഹം പ്ലാറ്റ്ഫോമിൽ കുഴഞ്ഞു വീണത് കണ്ട് അതിവേഗം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻരക്ഷിക്കാൻ സാധിച്ചില്ല. കോതനല്ലൂർ മുണ്ടയ്ക്കൽ വീട്ടിൽ എം.എം സത്യനാ(56)ണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ട്രെയിനിൽ യാത്ര ചെയ്യുന്നതിനായി ഇദ്ദേഹം രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തുകയായിരുന്നു. ഇതിനിടെ ഇദ്ദേഹം പ്ലാറ്റ്ഫോമിൽ കുഴഞ്ഞു വീണു. ഇദ്ദേഹം വീഴുന്നത് കണ്ട് ഈ സമയം ഇവിടെയുണ്ടായിരുന്ന യാത്രക്കാരും, റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരും ആർപിഎഫ് സംഘവും ഓടിയെത്തി. തുടർന്ന്, 108 ആംബുലൻസ് വിളിച്ചു വരുത്തി ഇദ്ദേഹത്തെ ഉടൻ തന്നെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഇവിടെ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ വിവരം അപകട വിവരം അറിഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.