കുറിച്ചി മന്ദിരം കവലയിൽ വൻ മോഷണം : ധനകാര്യ സ്ഥാപനത്തിന്റെ ഷട്ടർ തകർത്ത് ഒരു കോടിരൂപയുടെ സ്വർണവും പണവും കവർന്നു 

കോട്ടയം : കുറിച്ചി മന്ദിരം കവലയിൽ ധനകാര്യ സ്ഥാപനത്തിന്റെ ഷട്ടർ തകർത്ത് ഒരു കോടി രൂപയ്ക്ക് മുകളിലുളള സ്വർണവും പണവും കവർന്നു. കുഴിമറ്റം പാറപ്പുറം ഭാഗത്ത് താമസിക്കുന്ന എ.ആർ പരമേശ്വരൻ നായരുടെ ഉടമസ്ഥതയിലുള്ള സുധാ ഫൈനാൻസിലാണ് മോഷണം നടന്നത്. ഇവിടെ കയറിയ മോഷ്ടാവ് ഷട്ടർ ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തെടുത്ത ശേഷം മോഷണം നടത്തുകയായിരുന്നു. കുറിച്ച് മന്ദിരം കവലയിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് മോഷണം നടന്നത്. കെട്ടിടത്തിന്റെ ഷട്ടർ പാതി തുറന്നു വച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് പ്രതി അകത്തു കടന്നത് എന്നാണ് സംശയിക്കുന്നത്. ഷട്ടർ പാതി ഉയർത്തി വച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചതിനാൽ പുറത്തുനിന്നുള്ളവർക്ക് മോഷണശ്രമം അറിയാൻ സാധിച്ചിട്ടില്ല. അർദ്ധരാത്രിക്ക് ശേഷമാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്.  പണയംവച്ച സ്വർണത്തിന് ഒരുകോടി രൂപയ്ക്ക് എടുത്ത മൂല്യം വരുമെന്നാണ് സ്ഥാപന ഉടമ പോലീസിന് നൽകിയ മൊഴി. എന്നാൽ ഇത് സംബന്ധിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ വിവരം പറയാനാകു എന്നാണ് പോലീസ് നിലപാട്. കോട്ടയം ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 

Advertisements

Hot Topics

Related Articles