കോട്ടയം: എസ്.എച്ച് മൗണ്ടിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് മരിച്ചത് പ്രദേശവാസിയായ യുവാവ്. ജോലിയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് ഇദ്ദേഹം ഓടിച്ച സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് അപകടം ഉണ്ടായത്. എസ്.എച്ച് മൗണ്ടിലെ ഓട്ടോ ഡ്രൈവർ ഫ്രാൻസിസി (തമ്പി)ന്റെ മകൻ എസ്.എച്ച് മൗണ്ട് ഉദയമ്പുത്തൂർ വീട്ടിൽ ബബീഷ് ഫ്രാൻസിസ് യു(41) ആണ് മരിച്ചത്. പത്തനംതിട്ടയിൽ നിന്നും മൈസൂരിലേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇദ്ദേഹത്തിന്റെ തലയിലൂടെ കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങുകയായിരുന്നു. അപകടത്തെ തുടർന്ന് തലക്ഷണം ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചു. തുടർന്ന് ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.ഭാര്യ – വിനീത
രണ്ട് കുട്ടികൾ
ജോലിയ്ക്ക് ശേഷം വീട്ടിലേയ്ക്കുള്ള യാത്ര അന്ത്യയാത്രയായി; വീട്ടിൽ കാത്തിരുന്ന രണ്ട് കുഞ്ഞുങ്ങളെ അനാഥനാക്കി ബബീഷ് മടങ്ങി; കോട്ടയം എസ്.എച്ച് മൗണ്ടിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് മരിച്ചത് എസ്.എച്ച് മൗണ്ട് സ്വദേശിയായ യുവാവ്; യുവാവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ
Advertisements