കോൺഗ്രസ് ബ്ലോക്ക് പുനഃസംഘടന:  കോട്ടയം ജില്ലയിൽ തിരുവഞ്ചൂർ നേതൃത്വം നൽകുന്ന വിശാല ഗ്രൂപ്പിന് മൃഗീയ ആധിപത്യം;  തിരുവഞ്ചൂരിന് തുണയായത് ഉമ്മൻചാണ്ടിയുടെയും,  കെ സി വേണുഗോപാലിന്റെയും പിന്തുണ

കോട്ടയം : ജില്ലയിലെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം പൂര്‍ത്തീകരിച്ചപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുളള വിശാല എ ഗ്രൂപ്പിന് മേല്‍കൈ. ആകെയുളള 18 ബ്ലോക്ക് പ്രസിഡന്റുമാരില്‍ ഏഴു പേരും വിശാല എ ഗ്രൂപ്പിന്റെ ഭാഗമാണ്. പഴയ എ ഗ്രുപ്പില്‍ നിന്നുളളവരാണ് മൂന്നു ബ്ലോക്ക് പ്രസിഡന്റുമാര്‍. ഇതിന് പുറമേ ചാണ്ടി ഉമ്മന്‍ നിര്‍ദേശിച്ചവരാണ് രണ്ട് ബ്ലോക്ക് പ്രസിഡന്റുമാര്‍. പുതുപ്പളളി മണ്ഡലമുള്‍പ്പെടുന്ന പുതുപ്പളളി, അയര്‍ക്കുന്നം ബ്ലോക്ക് പ്രസിഡന്റുമാരെയാണ് ചാണ്ടി ഉമ്മന്റെ നിര്‍ദേശപ്രകാരം നിയോഗിച്ചത്.

Advertisements

ഐ ഗ്രൂപ്പിന് നാലു ബ്ലോക്ക് പ്രസിഡന്റുമാരാണ് ഉളളത്. ഇതില്‍ കോട്ടയം വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് തിരുവഞ്ചൂര്‍ വിഭാഗത്തിന്റെയും നോമിനിയാണ്. ഒരു ബ്ലോക്ക് പ്രസിഡന്റ് കെ.സി. വേണുഗോപാലിനൊപ്പവും ഒരാള്‍ ആന്റോ ആൻ്റണിക്കൊപ്പവുമാണ്. കേരളത്തില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ കോൺഗ്രസിനുള്ളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന വിശാല എ വിഭാഗം ഉമ്മൻചാണ്ടിയുടെ അനുഗ്രഹാശ്ശിസുകളോടെ വലിയ മേധാവിത്വം ആണ് നേടിയിരിക്കുന്നത്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എ.സലീം, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, തോമസ് കല്ലാടൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ തുടങ്ങിയവരൊക്കെ വിശാല എ ഗ്രൂപ്പിന്റെ ഭാഗമാണ്.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൈക്കമാൻഡിലെ ശക്തനായ കെ സി വേണുഗോപാലും  കോട്ടയം ജില്ലയിൽ തിരുവഞ്ചൂർ അനുകൂല നിലപാടാണ് കൈകൊണ്ട്.  ജില്ലയിൽ കോൺഗ്രസിന് നേതൃത്വം നൽകുവാൻ  തിരുവഞ്ചൂർ തന്നെയാണ് ഏറ്റവും  യോഗ്യൻ എന്ന ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ കൂടിയാണ് വേണുഗോപാൽ കൈകൊണ്ട നിലപാടിൽ നിന്ന് വ്യക്തമാകുന്നത്.

അതേസമയം മറുവശത്ത് കെ സി ജോസഫ് നേതൃത്വം നൽകുന്ന വിഭാഗത്തിന് ജില്ലയിൽ കനത്ത തിരിച്ചടിയാണ് ലഭിച്ചത്. വെറും മൂന്നു ബ്ലോക്കുകളിൽ മാത്രമാണ് ഈ വിഭാഗത്തിന്റെ പ്രതിനിധികൾ പ്രസിഡന്റുമാരായത്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ നോമിനികളെ വെട്ടി നിരത്താൻ ഇവർ നടത്തിയ നീക്കമാണ് ജില്ലയിൽ ഉമ്മൻചാണ്ടിയുടെ പിന്തുണ തിരുവഞ്ചൂരിന് അനുകൂലമാകാൻ കാരണമെന്നും വിലയിരുത്തൽ ഉണ്ട്. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, മുന്‍ ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയവരാണ് പഴയ എ ഗ്രൂപ്പിനുളളത്.

ബ്ലോക്ക് പ്രസിഡന്റുമാര്‍ –

തിരുവഞ്ചൂര്‍ വിഭാഗം

കോട്ടയം ഈസ്റ്റ് :സിബി ജോണ്‍

വൈക്കം: പി.ഡി.ഉണ്ണി

കടുത്തുരുത്തി: ജെയിംസ് പുല്ലാപ്പളളില്‍

പാലാ :എന്‍.സുരേഷ്

പൂഞ്ഞാര്‍ :അഡ്വ കെ. സതീഷ് കുമാര്‍

കാഞ്ഞിരപ്പളളി: അഡ്വ പി.ജീരാജ്

ഏറ്റുമാനുര്‍ : ജോ റോയി

കറുകച്ചാല്‍ :മനോജ് തോമസ് (ആന്റോ ആന്റ്ണി)

കെ സി ജോസഫ് വിഭാഗം

തലയോലപ്പറമ്ബ് :എം.കെ.ഷിബു

ചങ്ങനാശേരി ഈസ്റ്റ് : കെ.എ.ജോസഫ്

മുണ്ടക്കയം :ബിനു മറ്റക്കര.

ചാണ്ടി ഉമ്മന്‍

പുതുപ്പളളി: കെ.വി ഗിരീശന്‍

അയര്‍ക്കുന്നം: കെ.കെ.രാജു

ഐ ഗ്രൂപ്പ്

കോട്ടയം വെസ്റ്റ് എന്‍.ജയചന്ദ്രന്‍ (തിരുവഞ്ചൂര്‍ വിഭാഗത്തിന്റെ പിന്തുണ)

ഭരണങ്ങാനം: മോളി പീറ്റര്‍

ഉഴവൂര്‍ : ന്യൂജെന്റ് ജോസഫ്

ആര്‍പ്പൂക്കര:സോബിന്‍ തെക്കേടം.

കെ.സി.വേണുഗോപാല്‍

ചങ്ങനാശേരി വെസ്റ്റ്: ബാബു കോഴിപ്പുറം

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.