കോട്ടയം കുമരകം റോഡിൽ പുത്തനങ്ങാടി ഭാഗത്ത് കാൽനടയാത്രക്കാരായ പെൺകുട്ടികളെ ബുള്ളറ്റ് ഇടിച്ചു വീഴ്ത്തി; ബുള്ളറ്റ് യാത്രക്കാരൻ മദ്യലഹരിയിലെന്ന് നാട്ടുകാർ; രക്ഷപെടാൻ ശ്രമിച്ചയാളെ നാട്ടുകാർ തടഞ്ഞു വച്ചു

കോട്ടയം: കുമരകം റോഡിൽ പുത്തനങ്ങാടി ഭാഗത്ത് കാൽനടയാത്രക്കാരായ പെൺകുട്ടികളെ ബുള്ളറ്റിലെത്തിയ ആൾ ഇടിച്ചു വീഴ്ത്തി. റോഡരികിലൂടെ നടന്നു പോയ പെൺകുട്ടികളെയാണ് പിന്നാലെ എത്തിയ ബുള്ളറ്റ് ഇടിച്ചു വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ മൂന്നു കുട്ടികളെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് എട്ടു മണിയോടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തു നിന്നും കുമരകം ഭാഗത്തേയ്ക്കു പോകുകയായിരുന്നു ബുള്ളറ്റ്. അമിത വേഗത്തിൽ എത്തിയ ബുള്ളറ്റ് നടന്നു പോയ പെൺകുട്ടികളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇതുവഴി എത്തിയ വാഹനത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ മൂന്നു പേരും കോട്ടയം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. അപകടത്തിൽപ്പെട്ട ബുള്ളറ്റ് ഓടിച്ച യുവാവിനെ നാട്ടുകാർ ചേർന്ന് തടഞ്ഞു വച്ചു. കോട്ടയം വെസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles