കോട്ടയം: കോട്ടയം മണിപ്പുഴയിൽ നിർമ്മാണം പുരോഗമിക്കുമ്പോൾ തീയറ്ററുണ്ടോ എന്ന ആകാംഷയിലാണ് മാൾ പ്രേമികൾ. കോട്ടയത്ത് മുൻപ് പണിത മാളിൽ തീയറ്ററില്ലാതിരുന്നതോട് ഇവിടെ ആളുകൾ കയറുന്നത് വല്ലാതെ കുറഞ്ഞിരുന്നു. ഇതിനിടെ ലുലുമാളിന്റെ രൂപരേഖ പുറത്തു വന്നപ്പോൾ ഇവിടെ തീയറ്ററോ, മൾട്ടി പ്ലക്‌സോ ഉണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. അടുത്ത മാർച്ചോടെ ലുലുമാൾ നിർമ്മാണം പൂർത്തിയാകുമെന്നാണ് ലുലുഗ്രൂപ്പ് പറയുന്നത്. ലുലു പുറത്തു വിട്ട പരസ്യത്തിലൊന്നും തന്നെ തീയറ്ററിൻ്റെയോ മൾട്ടി പ്ലക്സിൻ്റെയോ കാര്യം പറയുന്നില്ല. ഇതാണ് മാൾ ആരാധകരെ ആശങ്കയിലാക്കിയത്. അടുത്ത പരസ്യത്തിലെങ്കിലും ലുലു ഗ്രൂപ്പ് തീയറ്ററിൻ്റെ കാര്യം വ്യക്തമാക്കുമോ എന്നാണ് ഇപ്പോൾ അറിയേണ്ടത്.
നാട്ടകം മണിപ്പുഴ ജംക്ഷനു സമീപം എംസി റോഡരികിൽ ലുലു ഗ്രൂപ്പ് നിർമിക്കുന്ന ലുലു മിനി മാളിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഹൈപ്പർമാർക്കറ്റിനു പ്രാധാന്യം നൽകിയുള്ള മാളാണു നിർമിക്കുന്നത്. ഡിസംബറോടെ നിർമാണം പൂർത്തിയാക്കി അടുത്തവർഷം മാർച്ചോടെ ഉദ്ഘാടനം നടത്താനാണു ലക്ഷ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
30000 ചതുരശ്ര മീറ്റർ വലുപ്പമുള്ള കെട്ടിടത്തിൽ താഴെ രണ്ടു നിലകൾ പാർക്കിങിനാണ്. അഞ്ഞൂറോളം കാറുകൾക്കും അതിലധികം ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാം. 500 പേർക്കിരിക്കാവുന്ന ഫുഡ് കോർട്ട്, 10 ഭക്ഷണ ഔട്ലെറ്റുകൾ എന്നിവയുണ്ടാകും. 800 ചതുരശ്ര മീറ്റർ പ്രദേശം ഗെയിമുകൾക്കും മറ്റു വിനോദങ്ങൾക്കുമായി മാറ്റിയിട്ടുണ്ട്. ഇതെല്ലാം ഉണ്ടങ്കിലും തീയറ്ററുണ്ടോ എന്ന ആശങ്കയാണ് ആളുകളെ അലട്ടുന്നത്.