കോട്ടയം: നഗരസഭയ്ക്കു ലക്ഷങ്ങൾ വരുമാനം ലഭിക്കേണ്ട ഓഡിറ്റോറിയെ റവന്യു – ഇലക്ഷൻ വകുപ്പിന്റെ കാര്യക്ഷമതക്കുറവിനെ തുടർന്ന് രണ്ടു വർഷത്തിലേറെയായി തിരഞ്ഞെടുപ്പു കമ്മിഷന്റെ കൈവശത്തായി. നഗരസഭയുടെ തിരുവാതുക്കൽ കമ്മ്യൂണിറ്റി ഹാളാണ് രണ്ടു വർഷത്തിലേറെയായി തിരഞ്ഞെടുപ്പു കമ്മിഷൻ തങ്ങളുടെ ഇലക്ട്രോണിക് വോട്ടിംങ് യന്ത്രം സൂക്ഷിപ്പ് കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. സ്വന്തമായി പുതിയ കെട്ടിടം നിർമ്മിച്ച് യന്ത്രങ്ങൾ ഇവിടേയ്ക്കു മാറ്റുന്നതിനായി തിരഞ്ഞെടുപ്പു കമ്മിഷൻ ഫണ്ട് അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ജില്ലാ ഭരണകൂടവും റവന്യു വകുപ്പും ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല.
ഇതിനിടെയാണ് നഗരസഭയുടെ ഭരണം നടത്തുന്ന കോൺഗ്രസ് ഭരണ സമിതിയ്‌ക്കെതിരെ സിപിഐ നേതൃത്വത്തിൽ ഈ വിഷയത്തിൽ പ്രതിഷേധ സമരവുമായി രംഗത്ത് എത്തിയത്. ഇതിനെതിരെ കോൺഗ്രസ് നഗരസഭ അംഗങ്ങൾ അടക്കമുള്ളവർ വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. കോട്ടയം നഗരസഭയുടെ 24 ആം വാർഡിലാണ് തിരുവാതുക്കൽ കമ്മ്യൂണിറ്റി ഹാൾ സ്ഥിതി ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓഡിറ്റോറിയത്തിൽ 2020 ഡിസംബർ 30 മുതലാണ് വോട്ടിംങ് യന്ത്രങ്ങളും, ഇതുമായി ബന്ധപ്പെട്ടുള്ള ഉപകരണങ്ങളും സൂക്ഷിച്ചിരിക്കുന്നത്. നേരത്തെ ഏറ്റുമാനൂരിൽ സത്യം വേർഹൗസിലാണ് വോട്ടിംങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്നത്. എന്നാൽ, ഈ സ്ഥലത്ത് കോടതി സംബന്ധമായ പ്രശ്‌നങ്ങളുണ്ടായതിനാൽ ഇവിടെ നിന്നും തിരുവാതുക്കലിലേയ്ക്കു വോട്ടിംങ് യന്ത്രം സൂക്ഷിപ്പ് കേന്ദ്രം മാറ്റുകയായിരുന്നു. നഗരസഭ പരിധിയിലുള്ളവർക്ക് നേരത്തെ കല്യാണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് നേരത്തെ ചെറിയ തുകയ്ക്ക് ഈ കെട്ടിടം വാടകയ്ക്കു നൽകിയിരുന്നു.
നേരത്തെ പ്രളയ കാലത്ത് അടക്കം ദുരിതാശ്വാസ ക്യാമ്പായി ഈ ഓഡിറ്റോറിയം തന്നെയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഈ ഓഡിറ്റോറിയം ഇപ്പോൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ കൈവശം ആയതോടെ ഇത്തരം ഒരു ആവശ്യം ഉണ്ടായാൽ തന്നെ മറ്റൊരു സ്ഥലം കണ്ടെത്തേണ്ടി വരും. ഈ സാഹചര്യത്തിൽ വോട്ടിംങ് യന്ത്രം സൂക്ഷിക്കുന്നത് മറ്റൊരു കെട്ടിടത്തേലേയ്ക്കു മാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും, വാർഡ് അംഗമായ അഡ്വ.ടോം കോര അഞ്ചേരിയും , പടിഞ്ഞാറൻ മേഖലയിലെ നഗരസഭ അംഗങ്ങളും ജില്ലാ കളക്ടർക്ക് നിരവധി തവണ കത്ത് നൽകിയിരുന്നു. ജില്ലാ ഭരണകൂടത്തിനും, റവന്യു വകുപ്പിനും പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ, ഇതുവരെയും ഈ കെട്ടിട നിർമ്മാണം ആരംഭിക്കാൻ പോലും സാധിച്ചിട്ടില്ല.