കോട്ടയം: കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ ബോംബ് ഭീഷണി. സ്റ്റാൻഡിൽ രണ്ടു മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്ന ഭീഷണി ഉയർത്തിയാണ് കത്ത് ഡിപ്പോയിൽ സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ എത്തിച്ചത്. ശനിയാഴ്ച രാവിലെയാണ് സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ കത്ത് എത്തിച്ചത്. തുടർന്ന്, വിവരം അറിഞ്ഞ അധികൃതർ കത്ത് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറി. സ്റ്റേഷൻ മാസ്റ്റർ ഓഫിസിലാണ് രാവിലെയോടെ കത്ത് എത്തിച്ചത്. കത്ത് എത്തിച്ചതിനു പിന്നാലെ ജീവനക്കാർ അടക്കം പരിഭ്രാന്തരമായി മാറി. കത്ത് കണ്ടെത്തിയതായും, ഒന്നിലധികം ഇടങ്ങളിൽ ബോംബ് വയ്ക്കുമെന്നു ഭീഷണി കത്തിൽ ഉള്ളതായും ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. കത്ത് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറിയിട്ടുണ്ട്. കത്തിന്റെ പകർപ്പ് കെഎസ്ആർടിസി അധികൃതർ കൈവശം വച്ച ശേഷമാണ് ഇപ്പോൾ കത്ത് പൊലീസിനു കൈമാറിയിരിക്കുന്നത്.