കോട്ടയം: തെരുവുനായ് ശല്യം രൂക്ഷമായ പ്രദേശങ്ങള്‍ കണ്ടെത്താനുള്ള സംസ്ഥാനതല കണക്കെടുപ്പില്‍ ജില്ലയില്‍ അഞ്ച് ഹോട്ട്സ്പോട്ടുകള്‍. വൈക്കം, ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, വെച്ചൂര്‍ എന്നിവിടങ്ങളാണ് മൃഗസംരക്ഷണ വകുപ്പ് ഹോട്ട്സ്പോട്ടായി കണ്ടെത്തിയത്. ഇതില്‍ വൈക്കം, പാലാ, ചങ്ങനാശ്ശേരി എന്നിവ നഗരസഭകളാണ്.
നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ് ഹോട്ട്സ്പോട്ടുകള്‍ നിര്‍ണയിച്ചത്. ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്ക് അടിസ്ഥാനമാക്കിയാണ് നായ്ശല്യം രൂക്ഷമായ പ്രദേശങ്ങള്‍ കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തിയത്. ഈ പ്രദേശങ്ങളില്‍ തീവ്ര പ്രതിരോധ നടപടി സ്വീകരിക്കും. അതിനിടെ, പ്രതിരോധ കുത്തിവെപ്പും പുരോഗമിക്കുകയാണ്.
വൈക്കത്തും ചങ്ങനാശ്ശേരിയിലും തെരുവുനായ്ക്കളിലെ ഏറെക്കുറെ പൂര്‍ണമായതായി ജില്ല മൃഗസംരക്ഷണ വകുപ്പ് ഓഫിസര്‍ ഡോ. ഷാജി പണിക്കശ്ശേരി പറഞ്ഞു. വെച്ചൂരിലും പാലായിലും കുത്തിവെപ്പ് പുരോഗമിക്കുകയാണ്. ഏതാനും ദിവസത്തിനുള്ളില്‍ അഞ്ചു പ്രദേശങ്ങളിലെയും പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ജില്ലയില്‍ പേ വിഷബാധയേറ്റ് അസം സ്വദേശിയായ ബറുവ എന്ന യുവാവ് അടുത്തിടെ മരിച്ചിരുന്നു.