എംസി റോഡിൽ പ്രതിശ്രുത വരൻ മരിച്ച അപകടം : കാളികാവ് നിരന്തരം അപകട മേഖല ! അഞ്ച് വർഷം മുൻപ് അപകടത്തിൽ മരിച്ചത് തിരുവാതുക്കല്‍ സ്വദേശികളായ കുടുംബം

കോട്ടയം: എം.സി റോഡില്‍ കുറവിലങ്ങാട് കാളികാവ് പ്രദേശം സ്ഥിരം അപകട മഖേല. ഇന്നലെ രാത്രിയില്‍ ഉണ്ടായ അപകടത്തില്‍ ഇന്നു വിവാഹം നടക്കേണ്ടിയിരുന്ന യുവാവിന് ജീവൻ നഷ്ടമായിരുന്നു. ഇതേ സ്ഥലത്തിനു കുറച്ചുമാറിയാണ് അഞ്ചു വർഷങ്ങള്‍ക്കു മുൻപു ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ജീവൻ നഷ്ടമായത്.നിയന്ത്രണം വിട്ട കാർ തടിലോറിയില്‍ ഇടിച്ച്‌ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് അന്ന് മരിച്ചത്.

Advertisements

കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്.കോട്ടയം വേളൂർ ഉള്ളാട്ടില്‍പാദി വീട്ടില്‍ തമ്ബി, ഭാര്യ വത്സല, മരുമകള്‍ പ്രഭ, ചെറുമകൻ അർജുൻ, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരണപ്പെട്ടത്.2020 ഫെബ്രുവരി ഒന്നിന് കാളികാവില്‍ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. വലിയൊരു ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ നാട്ടുകാർ കണ്ടത് മുൻവശമാകെ തകർന്ന് കിടക്കുന്ന കാറാണ്.അപകടത്തെ തുടർന്ന് ലോറിയ്ക്കടിയിലേയ്ക്കു ഇടിച്ചു കയറിയ കാറിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാൻ നാട്ടുകാർ ഏറെ ബുദ്ധിമുട്ടി.പതിനഞ്ചു മിനിറ്റോളം പരിശ്രമിച്ച ശേഷമാണ് പുറത്തെത്തിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ ഇവരെയെല്ലാവരെയും പുറത്തെടുത്തത്. ഉടനെ എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല.എറണാകുളം ഭാഗത്തു നിന്നും വരികയായിരുന്ന കാർ, എതിർദിശയില്‍ നിന്നും എത്തിയ തടി ലോറിയില്‍ ഇടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വണ്ടിയോടിച്ചയാള്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് ആ അപകടം നടന്നു അഞ്ചു വർഷം പൂർത്തിയാകാൻ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് വീണ്ടും ഒരു അപകടം നടക്കുന്നത്. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസണ്‍ ആണ് വിവാഹ തലേന്നുണ്ടായ അപകടത്തില്‍ മരിച്ചത്.എം.സി റോഡില്‍ കളിക്കാവില്‍ വെച്ചു ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരുക്കേറ്റു. വയലാ സ്വദേശിയായ യുവതിയുമായി ജിജോയുടെ വിവാഹം ഇന്ന് രാവിലെ പത്തിന് ഇലയ്ക്കാട് പള്ളിയില്‍ നടക്കാനിരിക്കെയാണ് ദുരന്തമുണ്ടായത്.

Hot Topics

Related Articles