കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് എസ് എം ഇ ക്ക് മുന്നിൽ പെൺകുട്ടിക്ക് കാറിടിച്ചു പരിക്കേറ്റ സംഭവത്തിൽ ചികിത്സ സഹായത്തിനായി സഹപാഠികളും അധ്യാപകരും സുഹൃത്തുക്കളും ഒന്നിക്കുന്നു. ഗാന്ധി നഗർ എസ്എംഇക്ക് മുന്നിലുണ്ടായ അപകടത്തിൽ പരിക്കേറ്റു കോട്ടയം തെള്ളകം മാതാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മഞ്ചേരി സ്വദേശി ജോസഫിന്റെ മകൾ അലീന മരിയയുടെ ചികിത്സയ്ക്കായാണ് സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരും ഒന്നിക്കുന്നത്.
എസ് എം ഇ ഐ എൻ ഇയിലെ നാലാം വർഷ വിദ്യാർത്ഥിനിയാണ് അലീന. ചൊവ്വാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അമിത വേഗത്തിൽ എത്തിയ ബി എം ഡബ്യു കാർ കുട്ടിയെ ഇടിച്ച് വീഴ്ത്തിയത്. അപകടത്തെ തുടർന്ന് , ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് തെള്ളകത്തെ മാതാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ കാലിന് നാല് ഒടിവാണ് ഉള്ളത്. അടിയന്തര ശസ്ത്രക്രിയയിലൂടെ മാത്രമേ കാല് പൂർവസ്ഥിതിയിൽ ആക്കാൻ സാധിക്കൂ. ഈ ഭീമമായ ചികിത്സയുടെ കണ്ടെത്തുന്നതിന് വേണ്ടിയാണ് കുട്ടിയുടെ സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരും ഒന്നിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനായി ഗൂഗിൾ പേ നമ്പറും അക്കൗണ്ട് നമ്പറും നൽകിയിട്ടുണ്ട്. ഗൂഗിൾ പേ നമ്പർ
9846046691
പേര് – അനു പൊന്നപ്പൻ
AC no – 67041464582
IFSC – SBIN0070954
റോഡരികിൽ നിന്ന് പെൺകുട്ടിയെ കൈപ്പുഴ സ്വദേശിയായ ഡോക്ടറുടെ ബിഎംഡബ്ല്യു കാർ അമിതവേഗത്തിൽ എത്തി ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്ക് ഭീമമായ തുക വേണ്ടി വരുന്നതിനാൽ കുടുംബവും ആശങ്കയിലാണ്. ഇതിനിടെ ചികിത്സാസഹായം നൽകണമെന്ന് ആവശ്യവുമായി ഒരു വിഭാഗം ഡോക്ടറെ സമീപിച്ചു. എന്നാൽ താൻ പണം നൽകില്ലെന്നും കേസെടുത്തു കൊള്ളാനുള്ള നിർദ്ദേശമാണ് ഡോക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇത് കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കാറപകടത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ജാഗ്രത ന്യൂസ് ലൈവിന് ലഭിച്ചു.